ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ജീവിതശൈലി രോഗങ്ങൾ നമ്മുടെ കേരളത്തിൽ ഇന്ന് വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. മാത്രമല്ല ഈ ഒരു ലൈഫ് സ്റ്റൈൽ ഡിസീസസ് കൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്നത്.. ഉദാഹരണമായി പറഞ്ഞാൽ പ്രമേഹം ഈ ഒരു അസുഖം ഇന്ന് ഒട്ടുമിക്ക ആളുകളിലും വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ്..
അതുപോലെതന്നെ ബ്ലഡ് പ്രഷർ ആളുകളിൽ വളരെയധികം കണ്ടുവരുന്നു.. അതുപോലെ കൊളസ്ട്രോള് ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾ.. വെരിക്കോസ് പ്രശ്നങ്ങൾ അതുപോലെതന്നെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ അതുപോലെതന്നെ ഒബിസിറ്റി അഥവാ അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ.. ഇത് പറഞ്ഞുകൊണ്ട് പോകുകയാണെങ്കിൽ നമുക്ക് ഇനിയും ഒരുപാട് അസുഖങ്ങൾ ഉണ്ട് ഈ പറയുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട്.. അപ്പോൾ ഇത്രയും അസുഖങ്ങൾ വരാനുള്ള ഇതിന്റെയെല്ലാം.
ഒരു മൂല കാരണം എന്താണ് എന്ന് അന്വേഷിച്ചു പോയപ്പോഴാണ് മനസ്സിലായത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ അസുഖങ്ങൾക്ക് മരുന്നുകൾ കഴിക്കുന്ന ഒരു സംസ്ഥാനം നമ്മുടെ കേരളമാണ്.. അതായത് പൊതുവേ മറ്റ് സംസ്ഥാനങ്ങളിലെല്ലാം മരുന്നുകൾക്ക് വെറും 150 രൂപ മാത്രമാണ് ആളുകൾ ചെലവാക്കുന്നത് പക്ഷേ കഴിഞ്ഞദിവസം നടത്തിയ പഠനങ്ങളിൽ പറയുന്നത് നമ്മുടെ കേരളത്തിൽ ആളുകൾ മരുന്നുകൾക്ക് വേണ്ടി മാത്രം ഒരു മാസം ചെലവാക്കുന്നത് 2500 രൂപയുടെ മുകളിലാണ്..
അപ്പോൾ ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ കേരളത്തിൽ ഉള്ള ആളുകൾ അവരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട്.. പക്ഷേ ഇവരെ അറിയാതെ പോകുന്ന അല്ലെങ്കിൽ ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു തെറ്റിദ്ധാരണ എന്താണ് എന്ന് ചോദിച്ചാൽ ജീവിതശൈലി രോഗങ്ങൾക്കും മരുന്നുകൾ കഴിച്ചാൽ അത് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….