നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം സന്ധ്യാസമയം എന്ന് പറയുന്നത് സകല ഈശ്വരന്മാരുടെയും സംഗമ സമയമാണ്.. അതുകൊണ്ടുതന്നെയാണ് നമ്മുടെ വീട്ടിൽ സന്ധ്യ ആയിക്കഴിഞ്ഞാൽ നമ്മൾ നിലവിളക്ക് വെച്ച് തൊഴുതു പ്രാർത്ഥിക്കുന്നത്.. സന്ധ്യാസമയം എന്നു പറയുന്നത് മഹാലക്ഷ്മി ദേവി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും എല്ലാം അധിപ ആയ മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന സമയം കൂടിയാണ്.
അതുകൊണ്ടുതന്നെ സന്ധ്യാസമയങ്ങൾ ഏറ്റവും പവിത്രമായിട്ട് ഏറ്റവും മനോഹരമായ അല്ലെങ്കിൽ ഏറ്റവും ഭക്തി നിറഞ്ഞ ഒരു സമയമായി കരുതണം.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീടിനുള്ളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്.. ഇത് നിർബന്ധമായും പാലിക്കേണ്ടത് തന്നെയാണ് ഇത് അറിയാതെ പോയാൽ.
ഒരു പക്ഷേ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ദോഷങ്ങൾ തന്നെയായിരിക്കും.. അപ്പോൾ എന്തെല്ലാം കാര്യങ്ങളാണ് വീട്ടിൽ സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് കഴിഞ്ഞാൽ അറിയാതെ പോലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്ന് പറയുന്നത്.. ആദ്യമായി നമുക്ക് മനസ്സിലാക്കാ സന്ധ്യ ആയി കഴിഞ്ഞാൽ യാതൊരു കാരണവശാലും തുളസിയില പറിക്കരുത്.. തുളസിയുടെ ഇലകൾ ഒരിക്കലും പറിക്കരുത് അതുപോലെ തുളസിയെ നോവിക്കരുത്..
അതുപോലെതന്നെ തുളസി ചെടിക്ക് ജലം അർപ്പിക്കരുത്.. ഇതെല്ലാം തന്നെ സന്ധ്യയ്ക്ക് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ്.. അഥവാ വിളക്ക് വയ്ക്കുമ്പോൾ തുളസിയില ആവശ്യമാണ് എങ്കിൽ സന്ധ്യയ്ക്ക് മുമ്പേ തന്നെ അത് പറിച്ചു വയ്ക്കുക.. അതേസമയം രാവിലെ നിങ്ങൾക്ക് തുളസിയില പറിക്കുന്നതിൽ ഒരു തെറ്റുമില്ല… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….