എടാ ചെക്കാ ഇനിയും നീ എൻറെ പിന്നാലെ നടന്നാൽ.. കണ്ണുരുട്ടി ചുണ്ടുകൾ കൂർപ്പിച്ച് പാതി മുറിഞ്ഞ വാക്കുകൾക്കായി പരതി.. എൻറെ മുന്നിൽ നിന്ന് ഉറഞ്ഞ തുള്ളിയാ അവളുടെ മുന്നിലേക്ക് ഒന്നുകൂടി കയറി നിന്ന് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.. ഞാൻ പിന്നാലെ നടന്നാൽ എൻറെ കിലുക്കാംപെട്ടി എന്ത് ചെയ്യുമെന്ന പറയുന്നത്.. എന്റെ മുന്നിൽ നിന്ന് മാറി നിൽക്ക് എനിക്ക് പോകണം അവൾ ചിണങ്ങി കൊണ്ട് പറഞ്ഞു.. നീ പൊയ്ക്കോ പക്ഷേ കാര്യം പറഞ്ഞിട്ട് പൊക്കോ..
ഇനിയും ഞാൻ നിൻറെ പിന്നാലെ നടന്നാൽ നീ എന്താണ് ചെയ്യുക.. ഞാൻ വീണ്ടും എൻറെ ചോദ്യം ആവർത്തിച്ചു.. പക്ഷേ അവൾ എപ്പോഴും അതിനെ ഒരു ഉത്തരം പറഞ്ഞില്ല.. പകരം എന്നെ വീണ്ടും നോക്കി കണ്ണുരുട്ടി എന്നിട്ട് മുന്നിൽ നിന്ന് മാറി ചെക്കാ എനിക്ക് പോകണം എന്ന് ഞാൻ പറഞ്ഞില്ലേ.. എന്നെ തള്ളി മാറ്റി പിൻതിരിഞ്ഞ് നോക്കാതെ നടന്നു പോകുന്ന അവളെ കേൾക്കാൻ വേണ്ടി ഞാൻ ഉറക്കെ പറഞ്ഞു എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടമാണ് എന്ന്..
എവിടെപ്പോയാലും തെക്കേ പാട്ട് നാരായണൻ മാഷിൻറെ മോള് ഗായത്രിയെ ഈ അനുദീപ് തന്നെ കല്യാണം കഴിക്കും.. കേട്ടോടി കാന്താരി.. എൻറെ വാക്കുകൾ അവളുടെ കാടുകളിൽ ചെന്ന് വീണുവെങ്കിലും ഒരു നോട്ടം കൊണ്ടുപോലും പ്രതികരിക്കാതെ നടന്നുപോകുന്ന അവളെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുമ്പോൾ ആണ്.
പിന്നിൽ നിന്ന് ഒരു കൈ വന്ന് എൻറെ തോളിൽ പതിഞ്ഞത്.. തിരിഞ്ഞുനോക്കുമ്പോൾ നാരായണൻ മാഷ്.. ഒന്നും മിണ്ടാതെ മാഷിൻറെ മുൻപിൽ തലകുനിച്ച് നിൽക്കുമ്പോൾ മെല്ലെ എന്റെ തോളിൽ ഒന്ന് തട്ടി.. എന്താടാ അനുദീപെ എൻറെ കുട്ടി പാവമാണ്.. പറ്റുമെങ്കിൽ എന്റെ കുട്ടിയെ വേദനിപ്പിക്കാതെ ഇരിക്കുക.. അതും പറഞ്ഞുകൊണ്ട് കണ്ണുകൾ നിറച്ചപ്പോൾ മറ്റൊന്നും പറയാൻ ഇല്ലാതെ ഞാൻ വണ്ടി വേഗം സ്റ്റാർട്ട് ചെയ്തു. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….