ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപക്ഷേ സന്ധിവേദന ഇല്ലാത്തവരായി നമ്മുടെ ഇടയിൽ ആരും തന്നെ ഉണ്ടാവില്ല.. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും സന്ധിവേദന അനുഭവപ്പെടുന്നുണ്ട് മാത്രമല്ല ഇതുമൂലം ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.. ഇന്ത്യയിൽ ഏകദേശം 28.7 ശതമാനം ആൾക്കാരിൽ സന്ധിവേദനയുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഓസ്റ്റിയോ ആർത്രൈറ്റിസ് അതുപോലെ സന്ധികൾക്ക് തേയ്മാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ.
അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരാണ്.. അതിൽ തന്നെ സ്ത്രീകളുടെ അനുപാതം ഏകദേശം 31 ശതമാനത്തിനു മുകളിൽ ആണ്.. കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം ഇന്ത്യയിൽ ഒരു വർഷം 14 ശതമാനത്തോളം ഇന്ത്യക്കാർ അതായത് ടോട്ടൽ പോപ്പുലേഷന്റെ 14ശതമാനം ഇന്ത്യക്കാർ സന്ധിവേദനയ്ക്ക് വേണ്ടിയുള്ള മരുന്നുകൾ കഴിക്കുന്നുണ്ട് എന്നുള്ളത് ആണ്.. ഇപ്പോൾ തന്നെ നിങ്ങൾക്ക് അതിൻറെ ഗൗരവ അവസ്ഥ മനസ്സിലായിട്ടുണ്ടാവും.
എന്ന് വിശ്വസിക്കുന്നു.. ഈ സന്ധിവേദന എന്ന് പറയുന്നത് പലതരത്തിൽ ഉണ്ട് എന്നും നമുക്ക് അറിയാവുന്ന കാര്യമാണ്.. പക്ഷേ അതിൽ തന്നെ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സന്ധികളുടെ തേയ്മാനം കൊണ്ട് ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്ന സന്ധിവേദന ആണ്.. ഇതിൽ തന്നെ ഏറ്റവും അധികമായി കാണുന്നതും മുട്ടുവേദന ആണ്.. ഈ മുട്ടുവേദനയെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്നതിനെ കുറിച്ചാണ്.
ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ സംസാരിക്കാൻ പോകുന്നത്.. മുട്ടുവേദന എന്നു പറയുമ്പോൾ പലരും പറയാറുണ്ട് അതായത് കാൽസ്യം ഒക്കെ പരിശോധിച്ചു നോക്കിയിട്ടുണ്ട് അതിൽ കാൽസ്യം ലെവൽ വളരെ നോർമലാണ് പക്ഷേ എനിക്ക് മുട്ട് തേയ്മാനം ഉണ്ട് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….