ഐബിഎസ് എന്ന പ്രശ്നവും അതുമൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസും.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഭൂരിഭാഗം ആളുകളിൽ ഇല്ലെങ്കിലും ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് നമ്മൾ റെഡിയായിട്ട് പുറത്തേക്ക് എവിടേക്കെങ്കിലും പോകാൻ ഇറങ്ങുമ്പോൾ നമുക്ക് ടോയ്‌ലറ്റിൽ വരിക എന്നുള്ള ഒരു പ്രശ്നം ഉണ്ടാവുക.. അതുപോലെതന്നെ കുട്ടികളിൽ ആണെങ്കിൽ സ്കൂളിലേക്ക് പോകുമ്പോൾ അല്ലെങ്കിൽ വല്ല എക്സാമിന് ഒക്കെ പോകുമ്പോൾ ഇത്തരത്തിൽ അനുഭവപ്പെടാറുണ്ട്..

ഇതു മാത്രമല്ല ചില കുട്ടികളിൽ ഇത്തരം സമയങ്ങളിൽ വയറിളക്കം അതുപോലെ തന്നെ വയറുവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ കണ്ടുവരാറുണ്ട്.. അതുപോലെതന്നെ ചില ആളുകളിൽ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ വയറു വന്ന വീർക്കുക അല്ലെങ്കിൽ പുളിച്ചു തികട്ടുക.. അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് ഛർദ്ദിക്കാൻ വരുന്നതുപോലെ ഒരു തോന്നൽ ഉണ്ടാവുക ഇത്തരത്തിൽ ഉള്ള പല പ്രശ്നങ്ങളും ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്..

ഇതു മാത്രമല്ല ആളുകളിൽ ഇതിൻറെ കൂടെ ഒരുപാട് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ വരുന്നതിന്റെ പിന്നിൽ ഐബിഎസ് എന്നുള്ള ഒരു പ്രശ്നമാണ്.. ഈയൊരു രോഗം വരാനായിട്ട് പലതരത്തിലുള്ള കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.. ഇതിൻറെ ഒരു ആദ്യത്തെ കാരണമെന്ന് പറയുന്നത് സ്ട്രെസ്സ് തന്നെയാണ്.. ഇത്തരം സ്ട്രസ്സ് പോലുള്ള പ്രശ്നങ്ങൾ ഉള്ള ആളുകളിൽ ഈ ഒരു രോഗങ്ങളെല്ലാം കൂടുതലായും കണ്ടുവരുന്നുണ്ട്..

അപ്പോൾ ഇത്തരത്തിൽ ചില സാഹചര്യങ്ങളിൽ ആളുകൾക്ക് സ്ട്രെസ്സ് ഉണ്ടാകുമ്പോൾ അതുമൂലം ടോയ്‌ലറ്റിൽ പോകണം എന്നുള്ള ഒരു തോന്നലും ഉണ്ടാവാം.. അതുപോലെതന്നെ ചില ആളുകളിൽ വയറിളക്കം പോലുള്ള ബുദ്ധിമുട്ടുണ്ടാകും അതുപോലെതന്നെ ചില ദിവസങ്ങളിൽ പോവാതെയും ഇരിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *