ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം എന്ന് പറയുന്നത്… അതുകൊണ്ടുതന്നെ ശ്വാസകോശത്തെ ബാധിക്കുന്ന ഏതൊരു രോഗവും നമ്മുടെ ശാരീരിക ക്ഷമതയെ ബാധിച്ചേക്കാം.. പ്രത്യേകിച്ച് മഴക്കാലത്ത് വരുന്ന രോഗങ്ങളിൽ വളരെ പ്രധാനപ്പെട്ടതായി നമ്മളെ ബാധിക്കുന്ന ഒരു അവയവവും നമ്മുടെ ശ്വാസകോശം തന്നെയാണ്..
പലപ്പോഴും ചെറിയ രീതിയിൽ തുടങ്ങുന്ന ജലദോഷം ആയാലും കഫക്കെട്ട് ആയാലും ഒക്കെ പിന്നീട് അത് അതിൻറെ മാക്സിമം അവസ്ഥയിലേക്ക് പോകുമ്പോഴാണ് നമ്മുടെ ശ്വാസകോശങ്ങളെ ബാധിക്കുന്ന പല രോഗങ്ങളായി അതു മാറാറുള്ളത്.. അത് ചിലപ്പോൾ മരണ കാരണങ്ങൾ വരെ ആയേക്കാം.. ശ്വാസകോശത്തിന്റെ ആരോഗ്യം നമുക്ക് എങ്ങനെ സംരക്ഷിക്കാൻ കഴിയും തുടങ്ങിയ കാര്യത്തെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം..
ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ ചുറ്റുപാടുമുള്ള മലിനീകരണം തന്നെയാണ്.. നമ്മുടെ ചുറ്റുപാടിൽ നിന്ന് നമ്മുടെ അകത്തേക്ക് കയറുന്ന പൊടിപടലങ്ങൾ അതുപോലെ ചില മലിനമായ പുക ഒക്കെ ശ്വസിക്കുമ്പോൾ ഇതെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ വളരെ സാരമായി തന്നെ ബാധിക്കാറുണ്ട്..
അപ്പോൾ പൊല്യൂഷൻ മൂലം ഉണ്ടാകുന്ന അല്ലെങ്കിൽ നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളെ നമുക്ക് എങ്ങനെ മറികടക്കാം.. പലപ്പോഴും ഇത് കേൾക്കുമ്പോൾ പറയാറുണ്ട് നമ്മൾ പൊല്യൂഷൻ ഉള്ള ഭാഗത്തേക്ക് പോകാതിരുന്നാൽ മതി എന്ന് പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഇതൊന്നും പ്രാക്ടിക്കൽ ആയിട്ടുള്ള കാര്യമല്ല.. ഒരിക്കലും വീടിനകത്ത് തന്നെ അടഞ്ഞിരിക്കാൻ കഴിയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…