ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ഇടയിൽ ഗ്യാസ്ട്രബിൾ എന്നുള്ള പ്രശ്നം അനുഭവിക്കാത്ത ആളുകൾ ആരും തന്നെ ഉണ്ടാവില്ല.. നമ്മുടെ നിത്യജീവിതത്തെ വളരെയധികം രീതിയിൽ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഈ ഒരു ഗ്യാസ്ട്രബിൾ എന്നു പറയുന്നത് അല്ലെങ്കിൽ അതിനെ നെഞ്ചരിച്ചൽ വയറ് വന്ന് വീർക്കുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ.. ഇത്തരം പ്രശ്നങ്ങൾ.
നമുക്ക് വരുമ്പോൾ ആ വരുന്ന ഗ്യാസ് ശരീരത്തിന് പുറത്തേക്ക് പോകുന്നത് വരെ നമുക്ക് ഏമ്പക്കം ആയിട്ട് അല്ലെങ്കിൽ പുളിച്ച് തികട്ടൽ ആയിട്ട് അല്ലെങ്കിൽ കീഴ്വായുമായിട്ട് പുറത്തേക്ക് പോകുന്നത് വരെ നമ്മൾ വളരെയധികം അസ്വസ്ഥർ ആയിരിക്കും.. അതുപോലെതന്നെ രോഗികള് ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാറുള്ള കാര്യമാണ് ഡോക്ടർ ഗ്യാസ് വന്ന തലയിൽ വരെ കയറുന്നു.. അത് മൂലം തലകറക്കം വരുന്നു മറ്റ് അസ്വസ്ഥതകൾ ഒക്കെ ഉണ്ടാവുന്നു.
എന്നൊക്കെ ധാരാളം ആളുകൾ വന്ന് പറയാറുണ്ട്.. അപ്പോൾ ഇത്തരം ഗ്യാസ് സംബന്ധമായ പലതരം പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ഇവക്ക് എല്ലാം കൊടുക്കുന്നത് ഒരു മരുന്ന് തന്നെയാണ്.. പക്ഷേ ഈ മരുന്ന് കഴിക്കുമ്പോൾ തൽക്കാലം കുറച്ചു ആശ്വാസം ലഭിക്കുമെങ്കിലും പിന്നീട് അത് വീണ്ടും ഇരട്ടിയായി വർദ്ധിച്ചു വരുന്നത് കാണാറുണ്ട്.. എന്തുകൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നോക്കാം.. ഇത്തരം ലക്ഷണങ്ങളൊക്കെ ഉണ്ടാകുന്നതിന് പിന്നിൽ പലതരം കാരണങ്ങളാണ് ഉള്ളത്..
പലകാരണങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങളെക്കുറിച്ച് നമുക്ക് വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ആദ്യത്തെ കാരണം ഹൈപ്പോ അസിഡിറ്റിയാണ്.. ചിലപ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന പല ലക്ഷണങ്ങളും അതിനുള്ള ആസിഡ് കുറയുന്നത് കൊണ്ട് ഉണ്ടാവുന്നതാണ്.. നമ്മുടെ ശരീരത്തിൽ ആസിഡ് ഉണ്ടാക്കുന്നത് പെരൈറ്റൽ സെൽസ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….