ഡിഗ്രി പഠനത്തിനിടയിൽ പാർടൈം ആയി ഓടാം എന്നു പറഞ്ഞാണ് മകൻ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ അക്കൗണ്ട് എടുത്ത് ഓടാൻ തുടങ്ങിയത്.. കുറച്ചുദിവസം ഓടിയപ്പോൾ അവനു മതിയായി അങ്ങനെയാണ് ഞാൻ അക്കൗണ്ടിൽ ഓടി നോക്കിയത്.. വലിയ മെച്ചം ഒന്നും ഇല്ലെങ്കിലും തട്ടിയും മുട്ടിയും പോകും.. ഓരോ ഫീൽഡും വ്യത്യസ്തമാണ് അതും ഒരു അറിവ് തന്നെയാണ്.. കൂടുതലും ജനങ്ങളെ അടുത്ത് മനസ്സിലാക്കാൻ പറ്റുന്ന ഒരു ഫീൽഡ്..
അങ്ങനെ ഇരിക്കയാണ് കൊറോണ വന്ന് മൊത്തം ലോക്ക് ഡൗൺ ആകുന്നത്.. മൊത്തം ബ്ലോക്ക് ആയെങ്കിലും ഓൺലൈൻ ഫുഡ് ഡെലിവറിക്ക് മാത്രം അനുവാദം കിട്ടി.. റോഡ് മൊത്തം ഒഴിഞ്ഞു കിടക്കുന്നു പോലീസുകാർ ഓരോ ഭാഗത്തായി നിന്ന് ചോദ്യം ചെയ്യുന്നു.. ഡെലിവറി ബൈക്ക് കാർക്ക് മാത്രം എവിടെയും പ്രവേശനം.. സുഖ പരിപാടിയായിരുന്നു കാരണം എല്ലാവരും വീട്ടിൽ ഇരുന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഫുഡ് ഡെലിവറിയുടെ ബാഗും ടീഷർട്ടും.
ഇട്ടുകൊണ്ട് ആരുമില്ലാത്ത റോഡിലൂടെ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പോലീസ് പ്രൊട്ടഷനിൽ അഞ്ചാറുമാസം വളരെ സുന്ദരമായ ജോലി.. ഇടപ്പള്ളിയിൽ നിന്ന് വെറും 10 മിനിറ്റുകൊണ്ട് തൃപ്പൂണിത്തുറ യിലും കാക്കനാടും എത്തുന്നു.. അവിടുന്ന് തിരിച്ച് അതേ ടൈമിൽ ഇടപ്പള്ളിയിലും എത്തുന്നു.. ഇപ്പോഴും കൊറോണയ്ക്ക് മുമ്പിലും ഒന്നരമണിക്കൂർ കൊണ്ടു പോലും എത്താത്ത സ്ഥലമാണ് ഇത് എന്ന് ഓർക്കണം.. എവിടെയെങ്കിലും.
ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചാൽ ആ ഭാഗം മുഴുവൻ കണ്ടൈൻമെന്റ് സോൺ ആയി അടച്ചിട്ടിരുന്നു.. പലസ്ഥലങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തരണം ചെയ്തു കൊണ്ടാണ് ഈ ഫുഡ് സപ്ലൈ.. ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ വന്നപ്പോൾ പച്ചക്കറികളും പലചരക്ക് സാധനങ്ങളും ഈ ബാഗിൽ കൊണ്ട് ചെന്ന് എത്തിക്കണം എന്നുള്ള ഓർഡർ കൂടി ആയി.. എത്രതന്നെ ഫുഡുകളൊക്കെ കൊണ്ട് കൊടുത്താലും ഒരു താങ്ക്സ് പോലും പറയാത്ത ആളുകളാണ് ഭൂരിഭാഗവും.. കൂടുതൽ ഓടിയത് ഒന്നും കമ്പനിക്ക് അറിയില്ല നമ്മൾ ഓടിയതും പെട്രോൾ നഷ്ടമായതും നമ്മുടെ സമയം പോയതും മാത്രം മിച്ചം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….