ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മുട്ട് വേദനയും അതുമായി ബന്ധപ്പെട്ട വ്യായാമങ്ങളെ കുറിച്ചും ആണ്.. നമുക്ക് പല പല കാരണങ്ങൾ കൊണ്ട് മുട്ടുവേദന വരാം.. അതായത് അമിതവണ്ണം കാരണം ഇത്തരത്തിലുള്ള പ്രശ്നം വരാം.. അതുപോലെ എന്തെങ്കിലും സ്പോർട്സ് സംബന്ധമായ മുട്ട് വേദന വരാം.. അതുപോലെ ഒരേ പൊസിഷനിൽ തന്നെ ഇരിക്കുന്ന ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്..
അപ്പോൾ നമുക്ക് അതിൻറെ എല്ലാം കാരണങ്ങൾ കണ്ടുപിടിച്ച അതിനുള്ള ട്രീറ്റ്മെന്റുകളെ കുറിച്ചും വ്യായാമങ്ങളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത് പ്രായമായവർക്കും അതുപോലെ ചെറുപ്പക്കാർക്കും ഈ ഒരു മുട്ടുവേദന വരുമ്പോൾ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന സിമ്പിൾ ആയിട്ടുള്ള എക്സസൈസുകൾ ആണ്.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം.
ഈ ഒരു എക്സസൈസ് ചെയ്യുന്നതിനു മുമ്പ് ഈ വീഡിയോ മുഴുവനായും കണ്ടിട്ട് മാത്രമേ ചെയ്യാവൂ.. അതുപോലെ ഓരോ എക്സസൈസ് ചെയ്യുമ്പോഴും അവോയ്ഡ് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്.. ഫസ്റ്റ് എക്സസൈസ് എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിലുള്ള ഒരു കട്ടിയുള്ള ടവൽ അല്ലെങ്കിൽ ഒരു തലയണ കൊടുക്കണം അതിനുശേഷം നിങ്ങളുടെ മുട്ടിന്റെ ചിരട്ടയുടെ അടിയിൽ നേരെ വയ്ക്കുക.. അതിനുശേഷം ഈ കാലുകൊണ്ട് അതിലേക്ക് ബലം കൊടുക്കുക..
അതായത് മുട്ടിന്റെ ഭാഗം ഈ തലയിണയിൽ കൂടുതൽ ബലം കൊടുക്കുകയും എന്നാൽ പാദത്തിന്റെ ഭാഗം പൊങ്ങുകയും വേണം.. ഇങ്ങനെ നിങ്ങൾക്ക് ഒരു 10 സെക്കൻഡ് ഓളം ചെയ്യണം.. രാവിലെയും വൈകിട്ടും ചെയ്യുന്നത് വളരെ ഗുണകരമായിരിക്കും.. രണ്ടാമത്തെ എക്സസൈസ് എന്ന് പറയുന്നത് ഇതുപോലെ തന്നെ ഒരു കട്ടിയുള്ള തലയണ അല്ലെങ്കിൽ ടർക്കിടവൽ എടുത്തിട്ട് നിങ്ങളുടെ പാദത്തിന്റെ അടിയിൽ വയ്ക്കുക.. അതായത് ഉപ്പൂറ്റിയുടെ താഴെ വയ്ക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….