താൻ കഴിച്ചു കഴിഞ്ഞിട്ടും ഗിരി പ്ലെയിറ്റിലെ ചോറിൽ വെറുതെ കയ്യിട്ട് ഇളക്കി കൊണ്ടിരിക്കുന്നത് കണ്ടാണ് വിദ്യാ അയാളുടെ ചുമലിൽ ഒന്ന് തട്ടിയത്.. അയാള് ആലോചനയിൽ നിന്ന് ഞെട്ടിയത് പോലെ അവളെ ഒന്ന് നോക്കി ഗിരീഷ്.. പിന്നെ അയാളുടെ കൈകൾ പ്ലേറ്റിലേക്ക് തന്നെ കുടഞ്ഞ് എഴുന്നേറ്റ് പോയി കൈ കഴുകി.. പാത്രത്തിൽ ഒരു വറ്റു പോലും ബാക്കിവെക്കാത്ത ആള് ആണ്.. അത്പോലെ ഭക്ഷണം വെറുതെ കളയാൻ പാടില്ലെന്ന് എപ്പോഴും പറയാറുണ്ട്..
ഇത് ഇപ്പോൾ മൂന്നുദിവസമായി ഇങ്ങനെ ചോദിച്ചാൽ ഒന്നും തുറന്നു പറയുന്നില്ല.. എന്തെങ്കിലും ചോദിച്ചാൽ തിരിച്ച് ചാടി കടിക്കാൻ വരും.. പക്ഷേ ആ മുഖത്ത് എന്തെങ്കിലും ഒരു ചെറിയ ഭാവ വ്യത്യാസം ഉണ്ടായാൽ പോലും തിരിച്ചറിയാൻ ആവുന്നതുകൊണ്ട് കാര്യമെന്തെന്ന് അറിയാതെ തനിക്കൊരു സമാധാനവും ഉണ്ടാവാറില്ല.. കൂടെ കൂടിയ കാലം മുതൽ പറയുന്നതാണ് മനസ്സിൽ ഉള്ളത് തുറന്നു പറയാൻ.. പണ്ടേ തന്നെ ടെൻഷനും പ്രയാസങ്ങളും ഒന്നും ആരോടും തുറന്നുപറഞ്ഞ്.
ശീലം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് നിർബന്ധിച്ചിട്ട് കാര്യമില്ല.. ഗിരീഷിന് 15 വയസ്സ് ഉള്ളപ്പോൾ ആണ് അച്ഛൻ മരിക്കുന്നത്.. പക്വത എത്തുന്നതിനു മുൻപേ തന്നെ അമ്മയുടെയും ഇളയ സഹോദരങ്ങളുടെയും ജീവിതം ചുമലിൽ ഏറ്റിയതാണ്.. അതുകൊണ്ടുതന്നെയാണ് ഗൾഫിൽ ജോലി ശരിയായതും കടൽ കടന്നത്.. ഏറ്റവും ഇളയ സഹോദരിയുടെ വിവാഹം കൂടെ കഴിഞ്ഞിട്ട് മതി തന്റേതെന്ന് വാശിപിടിച്ചതും ഗിരീഷ് തന്നെയായിരുന്നു.
പാൽ ചുരത്തി കൊണ്ടിരുന്ന പശുവിനെ വിൽക്കാൻ തങ്ങൾ ആയിട്ട് ഒരു അവസരം ഉണ്ടാക്കേണ്ട എന്നോർത്താവും അമ്മയല്ലാതെ മറ്റാരും വിവാഹത്തിന് നിർബന്ധിച്ചില്ല.. എല്ലാവരെയും മനസ്സിലാക്കിയതുകൊണ്ടാണ് വയാതെ കിടക്കുന്ന അമ്മ മരിക്കുന്നതിന് മുമ്പ് മൂത്തമകനെ വിവാഹം കാണണമെന്ന് നിർബന്ധം പിടിച്ചതും.. അങ്ങനെയാണ് ശ്രീ വിദ്യ ഗിരീഷിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…