ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് തലകറക്കം എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. വളരെ വലിയ ഒരു ശതമാനം ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് തലകറക്കം എന്നു പറയുന്നത്.. പക്ഷേ തലകറക്കം വരുന്നതിന് പലപല കാരണങ്ങളുണ്ട്.. ചിലപ്പോൾ അത് തലകറക്കം ആയിട്ട് വരാം അല്ലെങ്കിൽ തല പാളിപ്പോകുക.. ഇങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ്.
തലകറക്കം മൂലം ഉണ്ടാകുന്നത്.. ഇത്തരം തലകറക്കം ഉണ്ടാവാൻ പലതരം കാരണങ്ങളുമുണ്ട് അതിലൊന്ന് ഇയർ ബാലൻസ് പ്രോബ്ലം കൊണ്ടുവരാം.. നമ്മുടെ ചെവിയുടെ അകത്തെ ശരീരത്തിന്റെ ബാലൻസിങ് സിസ്റ്റം ഉണ്ട് ഇതുമൂലം അല്ലെങ്കിൽ ഇതിൻറെ തകരാറുമൂലം ഉണ്ടാകുന്ന തലകറക്കം ആണ് വർട്ടൈഗോ എന്ന് പറയുന്നത്.. പക്ഷേ ഇതു കൂടാതെ നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന സ്ട്രോക്ക്.. അതുപോലെ ഹാർട്ടിനെ ബാധിക്കുന്ന പലപല പ്രശ്നങ്ങൾ.
എന്നിങ്ങനെ പല പ്രശ്നങ്ങൾ മൂലവും തലകറക്കം ഉണ്ടാകാൻ സാധ്യതയുണ്ട്.. അപ്പോൾ ഒരു ഡോക്ടർ തലകറക്കം എന്ന പ്രശ്നമായി ഒരു പേഷ്യന്റ് വരുമ്പോൾ നോക്കുന്നത് ഈയൊരു ഇയർ ബാലൻസ് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും മറ്റു മറ്റു കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന തലകറക്കത്തെ വേർതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനമായ കാര്യം.. ഈ ഒരു വർട്ടൈഗോ എന്ന് പറയുന്നത് നമ്മൾ എവിടെയെങ്കിലും ഇരിക്കുകയോ അല്ലെങ്കിൽ നടക്കുകയോ ചെയ്യുമ്പോൾ.
തല തനിയെ കറങ്ങുന്നതുപോലെ തോന്നുക അല്ലെങ്കിൽ നമ്മൾ അനങ്ങാതെ ഇരിക്കുമ്പോൾ നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നതുപോലെ തോന്നുക.. ഈയൊരു അസുഖവുമായി ബന്ധപ്പെട്ട് ചില ആളുകൾക്ക് ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നാം അല്ലെങ്കിൽ ഛർദ്ദിക്കാം.. അതുപോലെതന്നെ നല്ലപോലെ വിയർക്കുക.. അത്പോലെ മറ്റു ചിലർക്ക് ചെവിയിൽ മൂളുന്നത് പോലെ ശബ്ദങ്ങൾ കേൾക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…