ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന കാര്യം നമ്മളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ സാമ്പത്തികമായിട്ടുള്ള പരാജയങ്ങൾ സാമ്പത്തികമായിട്ടുള്ള ദുഃഖങ്ങൾ കടങ്ങൾ ഇതൊക്കെ ഒഴിയാൻ ആയിട്ടുള്ള ഒരു പരിഹാരമാർഗ്ഗമാണ്.. അതായത് നമുക്ക് നമ്മുടെ വീട്ടിൽ ഒരല്പം പച്ചരിയും ഒരു അല്പം കല്ലുപ്പും ഉണ്ട് എന്നുണ്ടെങ്കിൽ ഇതിനു വളരെ കൃത്യമായിട്ട് നമുക്ക് പരിഹാരമാർഗ്ഗം ചെയ്യാവുന്നതാണ്.
എന്നുള്ളതാണ്.. സാമ്പത്തിക പ്രശ്നം എന്ന് പറയുമ്പോൾ പല രീതിയിലാണ് പലരും എൻറെ അടുത്ത് പറയാറുള്ളത് തിരുമേനി നല്ല വരുമാനമുണ്ട് നല്ല പൈസയൊക്കെ കിട്ടുന്നുണ്ട് പക്ഷേ അഞ്ചു രൂപ കയ്യിൽ വരുന്ന സമയത്ത് പത്തു രൂപയുടെ ചെലവാണ്.. ഈ മാസം ശരിയാവും അടുത്തമാസം ശരിയാവും എന്ന് വിചാരിച്ച് ഒരു രൂപ കയ്യിൽ വന്നു കഴിഞ്ഞാൽ പെട്ടെന്ന് എവിടുന്നാണ് അറിയത്തില്ല എന്തെങ്കിലും ഒരു വലിയ ചെലവ് വന്നു കയറി അത് പെട്ടെന്ന് ഇല്ലാതാകുന്നു.
ഇത് ഒരു പ്രശ്നം.. മറ്റൊരു പ്രശ്നം പറയുന്നത് തിരുമേനി ജോലിയൊക്കെ ചെയ്യുന്നുണ്ട് പക്ഷേ അതിനനുസരിച്ച് പണം വരുന്നില്ല അതുപോലെ കഷ്ടപ്പാടിന് ഒരു കുറവും ഇല്ല.. അതുപോലെ മറ്റു ചില ആളുകൾ പറയുന്നത് വലിയ കടബാധ്യതകൾ ആണ് അത് തീർക്കാൻ നോക്കുമ്പോൾ അതിൻറെ മേലെ ഓരോന്ന് വന്നുകൊണ്ടേയിരിക്കുന്നു.. വലിയ ബുദ്ധിമുട്ടാണ് അതുപോലെതന്നെ ചിലരൊക്കെ പൈസ വാങ്ങിയിട്ട് തിരിച്ചു തരുന്നില്ല..വർഷങ്ങളായിട്ട് പൈസ ഇട്ട് ഞങ്ങളെ വട്ടം കറക്കുകയാണ് വട്ടം കറക്കുകയാണ്..
അപ്പോൾ പണത്തിൻറെ ആ ഒരു വരവ് അല്ലെങ്കിൽ കൊടുത്ത പൈസ തിരിച്ചു കിട്ടാനുള്ള പാട് അല്ലെങ്കിൽ ജോലി ചെയ്ത പൈസ കിട്ടാനുള്ള പാട് ഇത്തരത്തിൽ പല രീതിയിലാണ് സാമ്പത്തിക പ്രശ്നങ്ങൾ നമ്മൾ സാധാരണയായി കേൾക്കാറുള്ളത്.. അപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകാൻ ആയിട്ട് സാമ്പത്തിക പ്രശ്നങ്ങൾ ഏൽക്കാതിരിക്കാൻ സാമ്പത്തികമായിട്ട് നല്ല രീതിയിൽ പോസിറ്റീവായിട്ട് പോകാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പരിഹാരമാർഗ്ഗമാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്.. ഇത് ചെയ്യാനായിട്ട് പച്ചരിയിൽ കല്ലുപ്പും ആണ് നമുക്ക് വേണ്ടത്.. നമ്മുടെ വീട്ടിലുള്ള രണ്ടു വസ്തുക്കളാണ് പച്ചരിയും കല്ലുപ്പും.. ഈ രണ്ടു വസ്തുക്കളിലും മഹാലക്ഷ്മി വാസമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….