ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. തുടർച്ചയായി മരുന്നുകൾ കഴിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. ജീവിതശൈലി രോഗങ്ങളായ പ്രമേഹം അതുപോലെതന്നെ പ്രഷറർ കൊളസ്ട്രോള് അതുപോലെ വാത സംബന്ധമായ രോഗങ്ങൾ.. ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ അതുപോലെ ആസ്മ.. അലർജി തുടങ്ങിയവയ്ക്ക് ഒക്കെയാണ് ദിവസവും മുടങ്ങാതെ മരുന്നുകൾ കഴിക്കേണ്ടി വരുന്നത്..
മരുന്നുകളെ കൊണ്ട് ഇത്തരം രോഗങ്ങൾ മാറ്റാൻ കഴിയില്ല.. രോഗങ്ങളെ നിയന്ത്രിച്ചു നിർത്താൻ മാത്രമേ കഴിയുകയുള്ളൂ.. കാലം ചെല്ലുന്നതിനനുസരിച്ച് മരുന്നുകളുടെ ഡോസ് കൂട്ടേണ്ടിവരും.. ഇങ്ങനെ തുടർച്ചയായി മരുന്നുകൾ കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന ദോഷങ്ങൾ എന്തെല്ലാമാണ് അതുപോലെ തന്നെ മരുന്നുകളുടെ പാർശ്വഫലങ്ങളെ കുറിച്ച് എങ്ങനെ തിരിച്ചറിയാൻ കഴിയും.. ജീവിതശൈലി രോഗങ്ങൾ വരാതിരിക്കുവാനും.
അതുപോലെ ഒരിക്കൽ വന്നാൽ ആ ഒരു അസുഖത്തിൽ നിന്ന് കൂടുതൽ മോചനം നേടാനും സാധിക്കും എങ്ങനെയാണ് നമുക്ക് സാധിക്കുക.. കഴിവതും ഒരു 60 വയസ്സ് കഴിഞ്ഞ ആളുകളിലൊക്കെയാണ് പണ്ട് ഹൈപ്പർ ടെൻഷനും അതുപോലെ കൊളസ്ട്രോളും പ്രഷറും എല്ലാത്തിനും മരുന്നുകൾ കഴിച്ചു വരുന്നത്.. പക്ഷേ ഇപ്പോൾ അങ്ങനെയല്ല പലപ്പോഴും 30 വയസ്സ് ആകുമ്പോൾ തന്നെ ഡയബറ്റിസിന് മരുന്നുകൾ കഴിക്കുന്നുണ്ട് അതുപോലെതന്നെ 19 അല്ലെങ്കിൽ 20 വയസ്സാകുമ്പോൾ തന്നെ ടൈപ്പ് ടു ഡയബറ്റിസ് ആയ കുട്ടികളുണ്ട്.. ഇത്തരത്തിലുള്ള കുട്ടികളുടെ എണ്ണവും ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്..
സാധാരണ കുട്ടികളിൽ ടൈപ്പ് വൺ ഡയബറ്റിസ് ആണ് വരുന്നത് പക്ഷേ ഇപ്പോൾ കുറച്ച് കാലങ്ങളായിട്ട് ടൈപ്പ് ടു ഡയബറ്റിസും കണ്ടുവരുന്നു.. ഒരു ടൈപ്പ് ടു സാധാരണ മുതിർന്ന ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖമാണ്.. അപ്പോൾ അത്തരം മുതിർന്നവരിൽ വരുന്ന രോഗം പോലും ഇപ്പോൾ കുട്ടികളിൽ കണ്ടുവരുന്നു എന്നുള്ളത് പലപ്പോഴും നമ്മളെ വിഷമിപ്പിക്കുന്ന കാര്യം തന്നെയാണ്.. അതുപോലെതന്നെയാണ് പ്രഷറും കൊളസ്ട്രോളും ഒക്കെ കൊച്ചുകുട്ടികളിൽ പോലും വന്നു തുടങ്ങുന്ന ഒരു സമയമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….