ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഫാറ്റി ലിവർ അതുപോലെ പിസിഒഡി.. ഡയബറ്റീസ് അതുപോലെ ഹൈപ്പർ ടെൻഷൻ അമിതവണ്ണം കൂർക്കം വലി ഇതെല്ലാം ചേർന്നിട്ടുള്ള ഒരു സംഭവം ഉണ്ട് മെറ്റബോളിക് സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്ന ഇന്ന് നമ്മുടെ നാട്ടിൽ ആളുകൾക്കിടയിൽ വളരെ സുലഭമായി കണ്ടുവരുന്ന ഒരു അസുഖം.. ഈ മെറ്റബോളിക് സിൻഡ്രം വരാനുള്ള ഒരു പ്രധാന കാരണം.
അമിത ന്യൂട്രിയൻസ് തന്നെയാണ്.. അതായത് നമ്മുക്ക് അളവിൽ കൂടുതൽ ആഹാരം അകത്തേക്ക് ചെന്നിട്ട് ഉണ്ടാവുന്ന അമിത പോഷണം എന്നുതന്നെ പറയാം.. അപ്പോൾ ഇത് കുറയ്ക്കാനായി നമുക്ക് എന്താണ് ചെയ്യാൻ കഴിയുക.. അതിൽ തന്നെ നമുക്ക് അതിനുള്ള ഉത്തരം ഉണ്ട്.. ഈ അമിതമായ പോഷണം മാറ്റുക.. പകരം ഒരു നല്ല ഡയറ്റ് പ്ലാനിലേക്ക് മാറുക.. അതായത് ഒരു മനുഷ്യനെ ശരാശരി 1000 കലോറി ഊർജ്ജമാണ് ആവശ്യമായ വേണ്ടത്..
നമ്മളെപ്പോലെ വളരെ കഠിനമായ ജോലികളൊന്നും ചെയ്യാത്ത ആളുകളാണ് എങ്കിൽ ഈ ആയിരം കലോറി നമുക്ക് ആവശ്യമില്ല അതിലും വളരെ കുറച്ചു മാത്രമേ ആവശ്യമായി വേണ്ടുള്ളൂ.. ഈ ആയിരം കലോറി എന്ന് പറയുന്നത് ചിലപ്പോൾ ഒരു ഗ്ലാസ് പാൽ അല്ലെങ്കിൽ ഒരു ഗ്ലാസ് ചായ അതിന്റെ കൂടെ രണ്ടു ബ്രഡ് ഒക്കെ കഴിക്കുമ്പോഴേക്കും അത് നമ്മുടെ ശരീരത്തിൽ എത്താനുള്ള സാധ്യത ഉണ്ട്.. അപ്പോൾ ഇതിലും കൂടുതലായിട്ട്.
നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അതായത് രണ്ട് ബ്രെഡ് കഴിക്കുമ്പോൾ അതിൻറെ കൂടെ വല്ല ജാം അല്ലെങ്കിൽ ബട്ടർ ഒക്കെ പുരട്ടി കഴിച്ചു കഴിഞ്ഞാൽ ചിലപ്പോൾ അതിനേക്കാൾ കൂടുതൽ കലോറിസ് ഉണ്ടാവാൻ സാധ്യതയുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള ഭക്ഷണങ്ങളൊക്കെ ഒഴിവാക്കി ലോ കലോറി ഉള്ള ഭക്ഷണങ്ങൾ കഴിച്ച് നമ്മുടെ വയറ് ഫുൾ ആക്കി നിർത്താൻ കഴിയും.. അപ്പോൾ ഈ രുചിയുള്ള ഭക്ഷണം അതായത് രുചിക്ക് പുറമെ പോകാതെ നമ്മുടെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം കൊടുത്ത് നല്ല ആഹാര ശീലങ്ങളിലേക്ക് മാറാനായിട്ട് ശ്രദ്ധിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….