ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ട്രാൻസ്ജെൻഡർ അതുപോലെ ലെസ്ബിയൻ..ഗെ.. സെക്ഷ്വൽ അല്ലെങ്കിൽ ജെൻഡർ എന്നീ വാക്കുകൾ കുറച്ചുകൂടി ഉച്ചത്തിൽ കേട്ട് തുടങ്ങുന്ന ഒരു സമയമാണ് ഇത്.. എന്നാൽ ഈ വാക്കുകളുടെ പൂർണമായ അർത്ഥം എത്രപേർക്ക് അറിയാം എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നം തന്നെയാണ്.. ഇത് ഒരു രോഗാവസ്ഥ ആയതുകൊണ്ട് അല്ല ഇത് നമ്മൾ ഇന്നിവിടെ ഡിസ്കസ് ചെയ്യുന്നത്.
എന്നാൽ ഇത്തരത്തിലുള്ള വാക്കുകളും അതുപോലെതന്നെ ഇത്തരത്തിലുള്ള ആളുകളെ കുറിച്ചും ഒരുപാട് തെറ്റിദ്ധാരണകൾ മൂലം ഇവർ പലപ്പോഴായി ഡിസ്ക്രിമിനേറ്റഡ് ചെയ്യപ്പെടുന്നുണ്ട്.. സമൂഹത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഇവർ നേരിടുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്.. ആ ബുദ്ധിമുട്ടുകളുടെ ഒക്കെ ഫലമായി പലപ്പോഴും ചില മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന ആളുകളാണ് ഇവർ.. അപ്പോൾ ഇവരെക്കുറിച്ച് പൂർണമായും അറിഞ്ഞില്ലെങ്കിലും ഇവരെ സംബന്ധിച്ച മൂന്ന് വാക്കുകളെ കുറിച്ച് നമ്മൾ മനസ്സിലാക്കണം..
സെക്സ്.. ജെൻഡർ.. സെക്സ്വാലിറ്റി.. പൊതുവേ ആളുകൾ എല്ലാം സെക്സ് എന്ന വാക്ക് കേൾക്കുമ്പോൾ ലൈംഗികബന്ധത്തെ കുറിച്ചാണ് വിചാരിക്കുന്നത്.. എന്നാൽ ഒരു മനുഷ്യൻ ജനിച്ച വീഴുമ്പോൾ ബയോളജിക്കലി നിർണയിക്കപ്പെടുന്ന അവരുടെ ലിംഗത്തെയാണ് സെക്സ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഇത് ബയോളജിക്കൽ സെക്സ് എന്ന് അറിയപ്പെടുന്നു.. അതായത് കുട്ടി ജനിച്ച് വീഴുമ്പോൾ അവർക്ക് ഏത് ലൈംഗിക അവയവമാണ് ഉള്ളത്.
അതിൻറെ ബെയ്സിൽ നമ്മൾ അതിനെ ആണ് അല്ലെങ്കിൽ പെണ്ണെന് പറയുന്നു.. എന്നാൽ ആണും പെണ്ണും അല്ലാതെ തന്നെ ആണെന്നും പെണ്ണൊന്നും നമ്മൾ വിശ്വസിക്കുന്ന ഈ ലൈംഗിക അവയവങ്ങൾ മറ്റ് കോമ്പിനേഷൻസ് ഉള്ള ആളുകളിലും നമ്മൾ കാണാറുണ്ട്.. അതായത് പുറമേ നിന്ന് നോക്കുമ്പോൾ ആണിന്റെ ലൈംഗിക അവയവങ്ങൾ ഉള്ള ഒരു വ്യക്തിക്ക് ചിലപ്പോൾ ഉള്ളിൽ യൂട്രസ് ഉണ്ടായേക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…