ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹോസ്പിറ്റലിൽ വളരെ കോമൺ ആയി വരുന്ന ഒരു കേസിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. അതായത് യോനിയിൽ നിന്ന് ധാരാളം ഡിസ്ചാർജ് പോകുന്നു.. ശരീരത്തിന് വളരെയധികം ക്ഷീണം അനുഭവപ്പെടുന്നു.. അതുപോലെ ശരീര ഭാരം വളരെയധികം കുറഞ്ഞുപോകുന്നു.. അപ്പോൾ എന്തായിരിക്കും ഈ ഒരു രോഗം..
പലപ്പോഴും ഞങ്ങൾ കേൾക്കാറുള്ള ഒരു കാര്യമാണ് വെള്ളപോക്കിന്റെ കൂടെ എല്ലുകൾക്ക് ശോഷണം വരുന്നു എന്നുള്ളത്.. അതുപോലെ എല്ലുകൾ അലിഞ്ഞ് അല്ലെങ്കിൽ പൊടിഞ്ഞ് ഡിസ്ചാർജുകൾ ആയി പോകുന്നു അത് കാരണം ശരീരം ഒരുപാട് ക്ഷീണിക്കുന്നു എന്നൊക്കെ.. ഇത് സത്യം പറഞ്ഞാൽ ശരിയായ കാര്യമാണോ.. അപ്പോൾ നോർമൽ ഡിസ്ചാർജ് എന്ന് പറഞ്ഞാൽ എന്താണ്.. എപ്പോഴാണ് നമ്മൾ ഒരു ഡോക്ടറെ പോയി കാണേണ്ടി വരുന്നത്..
എന്തൊക്കെയാണ് അബ്ബ്നോർമൽ ഡിസ്ചാർജിന്റെ പ്രധാന ലക്ഷണങ്ങൾ.. സാധാരണയായി സ്ത്രീകളിലെ ഒരു മെൻസസ് ആവുന്നതിന് ഒരു നാല് ദിവസം മുമ്പ് അതുപോലെതന്നെ ഇത് ആർത്തവം കഴിഞ്ഞ ശേഷവും ചെറിയ രീതിയിൽ ഇത്തരത്തിൽ വൈറ്റ് ഡിസ്ചാർജ് പോകാറുണ്ട്.. അതുപോലെതന്നെയാണ് ആർത്തവം കഴിഞ്ഞിട്ട് ഒരു 12 ദിവസം ആകുമ്പോഴും ചെറുതായിട്ട് കാണുന്നുണ്ടെങ്കിൽ അതെല്ലാം തന്നെ വളരെ നോർമലായ കാര്യം ആണ്..
അതുപോലെ സ്മെല്ല് ഒന്നും ഇല്ലാത്തതും മുട്ടയുടെ വെള്ളക്കരു പോലെയാണെങ്കിൽ അതെല്ലാം തന്നെ നോർമലാണ്.. അതുപോലെ ആർത്തവം തുടങ്ങി അത് വിരാമം സംഭവിക്കുന്നത് വരെ ആ ഭാഗം ഒരിക്കലും ഒരാൾക്കും ഡ്രൈ ആവില്ല.. ഇനി നമുക്ക് എന്താണ് അബ്ബ്നോർമൽ ഡിസ്ചാർജ് എന്ന് നോക്കാം.. അതായത് ആർത്തവ ശേഷവും മിക്ക ദിവസങ്ങളിലും ഇത്തരം ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നു.. അതുപോലെതന്നെ തിക്ക് ആയിട്ടുള്ള ഡിസ്ചാർജ് പോകുന്നു.. അതുപോലെ തന്നെ ഇവയ്ക്ക് വല്ലാത്ത ദുർഗന്ധം വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…