ബ്രോക്കർ വാസു ഏട്ടന്റെ പിന്നാലെ പെണ്ണുകാണാൻ വേണ്ടി ആ വീടിന്റെ ഗേറ്റ് കടന്നുപോകുമ്പോൾ വിജയൻ വാസുവേട്ടന്റെ പിന്നാലെ ഒന്ന് തോണ്ടി.. വാസുവേട്ടൻ പെട്ടെന്ന് തിരിഞ്ഞു നിന്നുകൊണ്ട് എന്താണ് എന്ന് ചോദിച്ചു.. വാസുവേട്ടാ ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ തന്നെ പറഞ്ഞാൽ മതി.. ഒന്നിലും ഒരു മായം ചേർക്കരുത്.. ഗൾഫിലെ ഒരു സൂപ്പർമാർക്കറ്റിലാണ് തനിക്ക് ജോലി എന്നും ഒരു പെൺകുട്ടിയെ നല്ലപോലെ നോക്കാനുള്ള വരുമാനം തനിക്ക് ഉണ്ട് എന്നും..
വാസുവേട്ടൻ വിജയനെ നോക്കി ഒന്ന് ചിരിച്ചു.. എടാ മോനെ ഒരു കല്യാണം നടക്കണമെങ്കിൽ ആയിരം നുണ ഒക്കെ ചിലപ്പോൾ പറയേണ്ടിവരും.. അത് ഈ തൊഴിലിലുള്ള കാര്യം തന്നെയാണ്.. സത്യം സത്യമായി പറഞ്ഞാൽ ചിലപ്പോൾ അവിടെ നിന്നും തരുന്ന മിച്ചറും ചായയും കഴിച്ച് വെറുതെ തിരിച്ച് ഇറങ്ങി വരേണ്ടിവരും.. നീ ഒന്നും മിണ്ടണ്ട ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം ഒന്ന് തലയാട്ടി സമ്മതിച്ചാൽ മതി.. വിജയം പെട്ടെന്ന് ആ വീട്ടിലേക്ക് നോക്കി ഇത്രയും വലിയ വീടോ ഇവിടെ കാണുന്ന നമ്മൾ പോകുന്നത്..
ഇതൊന്നും നമുക്ക് ശരിയാവില്ല.. നീ ഒന്നും മിണ്ടാതിരിക്കുമോ ആദ്യം ഗൾഫുകാരനെ അവർക്ക് ഇഷ്ടമാകുമോ എന്ന് നോക്കട്ടെ.. അപ്പോൾ ഞാൻ ഗൾഫിലാണ് ജോലി എന്ന് നിങ്ങൾ അവരോട് പറഞ്ഞില്ലേ.. ഞാൻ പറഞ്ഞു പക്ഷേ ആദ്യം അവർ കേട്ടപ്പോൾ ഒന്നും മടിച്ചു പിന്നീട് കല്യാണം കഴിഞ്ഞാൽ നീ അവളെ അങ്ങോട്ട് കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോൾ എന്തായാലും പെണ്ണ് കാണാൻ ചടങ്ങ് ആദ്യം നടക്കട്ടെ ബാക്കി കാര്യങ്ങൾ നമുക്ക് പിന്നീട് ആലോചിക്കാം എന്നു പെണ്ണിൻറെ അച്ഛൻ പറഞ്ഞു..
അതിന് ഞാനെങ്ങനെ അവളെ അവിടേക്ക് കൊണ്ടുപോകുന്നത്.. അതിനുള്ള സൗകര്യങ്ങൾ ഒന്നും അവിടെ എനിക്ക് ഇല്ല.. മാത്രമല്ല അതൊക്കെ വലിയ ചിലവുള്ള കാര്യമാണ്.. നമുക്ക് വേഗം തിരിച്ചു പോകാം എന്ന് പറഞ്ഞ് അയാളുടെ കയ്യിൽ പിടിച്ചു വലിച്ചു.. ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്ന രണ്ട് കണ്ണുകൾ അവിടെയുണ്ടായിരുന്നു.. അവർ കയറി പോകാൻ തുടങ്ങിയ വീടിൻറെ അയൽ വീട്ടിലെ മതിലിന്റെ അരികത്ത് നിൽക്കുന്ന ശ്രുതി.. സംസാരത്തിനിടയിൽ വിജയൻറെ കണ്ണുകൾ ശ്രുതിയിൽ ഒന്ന് പതിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…