ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് പ്രധാനമായും സംസാരിക്കുന്നത് രണ്ട് കാര്യങ്ങളെ കുറിച്ചാണ് അതായത് മെൻസ്ട്രൽ ഹൈജീൻ നമ്മുടെ ആർത്തവ സമയത്തുള്ള ഹൈജീനിനെ കുറിച്ചാണ്.. രണ്ടാമതായിട്ട് മെൻസസ് സമയത്ത് എങ്ങനെ നമുക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയും തുടങ്ങിയ രണ്ട് കാര്യങ്ങൾ കുറിച്ചാണ്.. അപ്പോൾ മെൻസ്ട്രൽ ഹൈജീനിന്റെ പ്രാധാന്യം എന്താണ്..
അതായത് ആർത്തവ സമയത്ത് നല്ല വൃത്തി മെയിൻറ്റയിൻ ചെയ്താൽ ഒരുപാട് അസുഖങ്ങൾ വരുന്നതിനെ നമുക്ക് തടയാൻ കഴിയും അതുപോലെതന്നെ ഭാവി ജീവിതങ്ങളിലെ വന്ധ്യത അതുപോലെ ലൈംഗിക രോഗങ്ങൾ തുടങ്ങിയ അസുഖങ്ങളെല്ലാം നമുക്ക് മുൻപേ തന്നെ തടയാനും കഴിയും.. അതുപോലെതന്നെ ശുചിത്വം ഒരു മെൻസസ് സമയത്ത് ശ്രദ്ധിച്ചാൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ ഒരു പരിധിവരെ നല്ല രീതിയിൽ നമുക്ക് തടയാൻ കഴിയുന്നതാണ്..
അപ്പോൾ മെൻസ്ട്രൽ ഹൈജീൻ നമുക്ക് എങ്ങനെ ശ്രദ്ധിക്കണം.. ആർത്തവ സമയത്ത് നമ്മൾ സാനിറ്ററി പേടുകൾ ഉപയോഗിക്കുകയാണ് എങ്കിൽ ആറുമണിക്കൂർ അല്ലെങ്കിൽ ഏഴുമണിക്കൂറിനുള്ളിൽ അത് മാറ്റണം.. അതിൽ കൂടുതൽ സമയം ഒരിക്കലും വയ്ക്കരുത് അത് മാറ്റാൻ മറന്നു പോവുകയും ചെയ്യരുത്.. രണ്ടാമതായിട്ട് മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുകയാണ് എങ്കിൽ 12 മണിക്കൂർ കൂടുമ്പോൾ അത് മാറ്റേണ്ടത് വളരെ നിർബന്ധമാണ്..
അത്തരത്തിൽ മാറ്റുമ്പോൾ അവിടെ വൃത്തിയാക്കിയതിനു ശേഷം വീണ്ടും അടുത്ത പാഡ് വെക്കുക.. അതുപോലെതന്നെ രണ്ടാമതായിട്ട് ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കുക.. അതുപോലെ ഈ ഒരു സമയത്ത് നല്ല മധുരമുള്ള ഭക്ഷണം അതുപോലെ എരിവ് അടങ്ങിയ ഭക്ഷണങ്ങൾ അതുപോലെ നല്ല ഉപ്പുള്ള ഭക്ഷണങ്ങളൊക്കെ ഒഴിവാക്കുന്നത് വളരെ നല്ലതായിരിക്കും.. അതുപോലെ ധാരാളം പച്ചക്കറികളും വെള്ളത്തിൻറെ അംശമുള്ള പഴവർഗങ്ങളും ധാരാളം കഴിക്കുക.. ധാന്യങ്ങളിൽ മുളപ്പിച്ച പയർ കഴിക്കുന്നത് വളരെ നല്ലതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….