ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പുരുഷന്മാരിൽ വളരെയധികം കണ്ടുവരുന്ന പുരുഷന്മാരും മാത്രമല്ല ഇപ്പോൾ സ്ത്രീകളിലും അത് കണ്ടുവരുന്നുണ്ട് അത്തരത്തിലുള്ള ഒരു രോഗത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. പ്രത്യേകിച്ച് പ്രായമായ ആളുകൾക്കാണ് വരുന്നത് കൂടുതലും 50 വയസ്സ് കഴിഞ്ഞ ആളുകൾക്ക് കാണുന്ന ഒരു രോഗമാണ് ഇത്.. അതായത് കാലുകളിലെ രക്തക്കുഴലുകൾ അടഞ്ഞുപോവുക..
അതിന്റെ പേരാണ് പെരിഫ്രൽ വാസ്കുലർ ഡിസീസസ്.. കാൽ മാത്രമല്ല ശരീരത്തിന്റെ ഏത് രക്തക്കുഴൽ ആണെങ്കിലും അത് അടഞ്ഞുപോകാം.. അത് ഹൃദയത്തിൽ ഇത്തരത്തിൽ സംഭവിക്കുമ്പോൾ അത് ഹാർട്ടറ്റാക്ക് ആണ് എന്ന് പറയുന്നു.. അതല്ലാതെ ശരീരത്തിലെ ബാക്കിയുള്ള രക്തക്കുഴലുകൾ പ്രത്യേകിച്ച് കാലിലെ രക്തക്കുഴലുകൾ അടഞ്ഞുപോകുമ്പോൾ എന്താണ് അതിൻറെ ലക്ഷണങ്ങൾ ഉണ്ടാവുക.. അതായത് നമ്മൾ നടന്നു പോകുമ്പോൾ കാലുകൾക്ക് നല്ല വേദന അനുഭവപ്പെടും..
അപ്പോൾ കാലിലേക്ക് വേണ്ട അല്ലെങ്കിൽ ആവശ്യമായ രക്തം അവിടേക്ക് എത്തുന്നില്ല എന്നുള്ളതാണ് കുറച്ചു ദൂരം നടക്കുമ്പോൾ നമുക്ക് മുട്ടിനു താഴെ വേദന അനുഭവപ്പെടുന്നതിനു കാരണം.. എന്നാൽ നിങ്ങൾ നടക്കുന്നത് നിർത്തിക്കഴിഞ്ഞാൽ ആ വേദന മാറുകയും ചെയ്യും.. അതായത് നമ്മുടെ ആവശ്യമായ ഭാഗത്ത് രക്തം ലഭിക്കുന്നില്ല അങ്ങനെ ലഭിക്കാതിരിക്കുമ്പോൾ നമുക്ക് വേദന അനുഭവപ്പെടുന്നു.. അവൾ ഇത്തരത്തിൽ വേദന ഉണ്ടാകുമ്പോൾ ആദ്യം 100 മീറ്റർ നടക്കാൻ കഴിഞ്ഞിരുന്ന ഒരാൾക്ക് പിന്നീട് അത് 50 ആയി കുറയും പിന്നീട് അത് 10 മീറ്റർ പോലും നടക്കാൻ കഴിയാത്ത അവസ്ഥയായി മാറും..
പിന്നീട് കുറെ കഴിയുമ്പോൾ വെറുതെ ഇരിക്കുമ്പോൾ പോലും കാലുകളിൽ വേദന അനുഭവപ്പെടാൻ തുടങ്ങും.. ഈ ഒരു കണ്ടീഷനിൽ ചില ആളുകൾക്ക് കാലുകളിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാകും.. അതായത് കാലുകളിൽ എന്തെങ്കിലും വ്രണങ്ങൾ വന്നാൽ അല്ലെങ്കിൽ മുറിവുകൾ തട്ടിയാൽ അത് മാറാൻ ഒരുമാസത്തിൽ കൂടുതൽ എടുക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…