ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വ്യാപകമായി ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ വളരെയധികം നമ്മൾ ബുദ്ധിമുട്ടായി കരുതുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് അമിതവണ്ണം അഥവാ ഒബിസിറ്റി എന്ന് പറയുന്നത്.. ചില ആളുകളിൽ നമ്മൾ കണ്ടിട്ടുണ്ടാവും ധാരാളം അമിതവണ്ണം ഉണ്ടാവും പക്ഷേ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും രോഗങ്ങളും അവർ ഉണ്ടാവില്ല.
മാത്രമല്ല അവർ കൂടുതൽ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരിക്കും ജീവിക്കുന്നത്.. അതായത് ചിലപ്പോൾ 110 കിലോ വരെ ഉള്ള ആളുകളെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ഡയബറ്റീസ് അങ്ങനെ യാതൊരു തരത്തിലുള്ള രോഗങ്ങളും ബാധിക്കാതെ ഇരിക്കുന്നുണ്ട്.. അപ്പോൾ പലരും പറയുന്ന ഒരു കാര്യമാണ് ബെല്ലി ഫാറ്റ് ആണ് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്ന്.. വയറിൽ വരുന്ന ഇത്തരം ഫാറ്റാണ് നമുക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്..
ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇംഗ്ലണ്ടിലെ ഒരു ക്രിക്കറ്റർ അദ്ദേഹത്തിൻറെ ബോഡി ഭാരം ഏകദേശം 120 കിലോ അടുത്തുണ്ട്.. പക്ഷേ വളരെയധികം കായിക ക്ഷമതയുള്ള ശാരീരിക ക്ഷമത ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം.. എന്തുകൊണ്ടാണ് അദ്ദേഹത്തിന് അത്രയും ബോഡി വെയിറ്റ് ഉണ്ടായിട്ടുപോലും അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതിരുന്നത്.. അതായത് അദ്ദേഹം വെയിറ്റ് ഉണ്ടായിരുന്നുവെങ്കിൽ പോലും ഫിറ്റ്നസ് ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം..
മാത്രമല്ല ശരീരമൊട്ടാകേ ഒരേ വലിപ്പം ആയിരുന്നു അതുപോലെ ബെല്ലി ഫാറ്റ് ഇല്ലായിരുന്നു.. അതുപോലെതന്നെ 70 കിലോ വെയിറ്റ് ഉള്ള ഒരാൾക്ക് ഈ പറയുന്ന എല്ലാത്തിലുള്ള ബുദ്ധിമുട്ടുകളും കോംപ്ലിക്കേഷൻസും ഉണ്ടാവാനും സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…