ഗ്യാസ്ട്രബിൾ എന്നുള്ള പ്രശ്നവും അതിൻറെ കാരണങ്ങളും പരിഹാര മാർഗങ്ങളും

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഗ്യാസ്ട്രബിൾ എന്നുള്ള പ്രശ്നം അനുഭവിക്കാത്ത ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല.. നമ്മുടെ ദൈനംദിന പ്രവർത്തനത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ടാണ് ഗ്യാസ്ട്രബിൾ അല്ലെങ്കിൽ നെഞ്ചരിച്ചൽ വയറ് വന്ന് മുറുകുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം.. ഇത്തരം പ്രശ്നങ്ങൾ നമുക്ക് വരികയാണെങ്കിൽ ആ വന്ന ഗ്യാസ് പുറത്തേക്ക് പോകുന്നത്.

വരെ പുളിച്ചുതികട്ടൽ ആയിട്ട് അല്ലെങ്കിൽ കീഴ്വായുമായിട്ട് പുറത്തേക്ക് പോകുന്നതുവരെ നമ്മൾ വളരെയധികം അസ്വസ്ഥർ ആയിരിക്കും.. ചില രോഗികൾ വന്ന് പറയാറുണ്ട് ഡോക്ടറെ ഗ്യാസ് വന്ന തലയിൽ കയറുന്നു.. അതുമൂലം തലകറക്കം വരുന്നു ശാരീരികമായി പല അസ്വസ്ഥതകളും ഉണ്ടാകുന്നു എന്നൊക്കെ പറയാറുണ്ട്.. എന്നാൽ മറ്റു ചിലർക്ക് ഹൃദയത്തിലാണ് ഗ്യാസ് കയറുന്നത് എന്ന് പറയാറുണ്ട്.. ചിലർ ഇതുകാരണം.

എംആർഐ അതുപോലെ ഇസിജി ഒക്കെ ചെയ്തിട്ട് വരുന്ന ആളുകൾ ഉണ്ട്.. എല്ലാ ടെസ്റ്റുകളും ചെയ്തു അതിലൊന്നും യാതൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞു ഇതെല്ലാം മാനസികമായ പ്രശ്നങ്ങളാണ് എന്നുള്ള ഒരു കൺക്ലൂഷനിലേക്ക് എത്തി ഇരിക്കുന്ന ആളുകളും ഉണ്ട്.. പൊതുവായിട്ട് നെഞ്ചെരിച്ചിൽ ആയാലും മറ്റേ ബുദ്ധിമുട്ടുകൾ ആയാലും കൊടുക്കുന്ന മരുന്നുകൾ എല്ലാം ഒന്ന് ആയിരിക്കാം.. പക്ഷേ ഇത്തരം മരുന്നു കഴിക്കുമ്പോൾ ഇതിൻറെ ലക്ഷണങ്ങളും ആ ഒരു അസുഖവും എല്ലാം കുറയാറുണ്ട് എങ്കിലും പിന്നീട് അടുത്ത ദിവസങ്ങളിൽ കൂടുതൽ ഇരട്ടിയായി വരാറാണ് പതിവ്..

അപ്പോൾ എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നമുക്ക് വരുന്നത്.. ഈ ലക്ഷണങ്ങൾക്കെല്ലാം ഒരു കാരണം മാത്രമാണോ ഉള്ളത്.. ഈയൊരു കാര്യത്തെ കുറിച്ചാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാൻ പോകുന്നത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ ഒരു കാരണമല്ല പ്രധാനമായും രണ്ട് കാരണമുണ്ട് അപ്പോൾ അതിനെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/mD_bmXjZufA

Leave a Reply

Your email address will not be published. Required fields are marked *