ആനവണ്ടിയിൽ ചുരം കയറുമ്പോൾ കാവ്യാ ശരത്തിന്റെ മുഖത്ത് കൂടുതൽ ദേഷ്യത്തോടുകൂടി നോക്കുന്നുണ്ടായിരുന്നു.. നീ എന്തിനാ കാവ്യ ഇത്രയും ദേഷ്യത്തോടെ എന്നെ നോക്കുന്നത്.. ഇന്ന് തന്നെ കാറിന് കമ്പ്ലൈന്റ് വരുമെന്ന് ഞാൻ കരുതിയോ.. കമ്പ്ലൈന്റ് വരുന്നത് ഒക്കെ സാധാരണയാണ് എന്ന് കരുതി ആരെങ്കിലും ഈ ആനവണ്ടിയിൽ കയറുമോ.. ഫ്ലൈറ്റ് ടിക്കറ്റ് നമ്മൾ നോക്കിയതല്ലേ കിട്ടാത്തത് എന്റെ കുറ്റം അല്ലല്ലോ..
ഞായറാഴ്ച എത്തിയാൽ മതി എങ്കിൽ പ്ലെയിനിലോ ട്രെയിനിൽ ഒക്കെ ടിക്കറ്റ് ലഭിക്കുമായിരുന്നു.. നിനക്കാണെങ്കിൽ ഇന്ന് തന്നെ അവിടെ എത്തണം പിന്നെ ഞാൻ എന്ത് ചെയ്യാനാണ്.. എൻറെ ചെറിയച്ഛന് ആകെയുള്ള ഒരു മകളാണ് രേഷ്മ.. അവളുടെ കല്യാണത്തിന് ഞാനല്ലേ ചേച്ചി ആയിട്ട് എല്ലാ കാര്യങ്ങളും കൂടെ നടന്ന ചെയ്തു കൊടുക്കേണ്ടത്.. അങ്ങനെയാണെങ്കിൽ കുറച്ചൊക്കെ സാക്രിഫൈസ് ചെയ്യേണ്ടിവരും.. എടോ താനല്ലേ കുറച്ചുനാൾ മുൻപ് വരെ ആഗ്രഹം പറഞ്ഞത്..
ഞാനെന്തു പറഞ്ഞു എന്ന പറയുന്നത്..തേയിലക്കാടുകൾക്കിടയിൽ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് യാത്ര ചെയ്യണമെന്ന്.. നീ എന്തായാലും ഒന്ന് പുറത്തേക്കു നോക്കിയേ.. അത് ഞാൻ ബുള്ളറ്റിൽ ഇരുന്നു കൊണ്ടുപോകുന്ന കാര്യമാണ് പറഞ്ഞത്.. ഈ ആനവണ്ടിയിൽ അല്ല.. ഏതോ ഒരു സിനിമയിൽ പറഞ്ഞിട്ടില്ലേ ഒരു ശരാശരി കേരളീയൻ ആവണമെങ്കിൽ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യണമെന്ന്.. എൻറെ അമ്മയെ ഇപ്പോൾ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ..
മരുമകനെയും കൂട്ടി വന്നാൽമതി എന്നു പറഞ്ഞതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ ഇന്നലെ തന്നെ നാട് വിട്ടേനെ.. ഒരു വളവ് കഴിഞ്ഞാലും കാവ്യാ നല്ല ഉറക്കത്തിലായി.. പാവം ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആദ്യമായിട്ടാണ് അവളുടെ തറവാട്ടിൽ ഒരു ഫംഗ്ഷൻ നടത്തുന്നത്.. ഹോസ്പിറ്റലിൽ ഒ പി ഡ്യൂട്ടി ആയതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞു വച്ചാൽ മാത്രമേ കാവ്യയ്ക്ക് ലീവ് കിട്ടുകയുള്ളൂ.. എൻഗേജ്മെന്റ് കഴിഞ്ഞതും പറഞ്ഞുവെച്ചതുകൊണ്ട് ഒരാഴ്ച മുൻപേ ലീവ് കിട്ടി.. അവൾ ഇന്നലെ തന്നെ പോകാൻ ഇരുന്നതാണ് പക്ഷേ എനിക്ക് ഇന്നാണ് ലീവ് കിട്ടിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….