സ്വന്തം മകളുടെ പ്രസവം നോക്കാൻ വേണ്ടി അമ്മ കാശ് ചോദിക്കുകയേ.. നീ എന്താ അഞ്ജലി ഈ പറയുന്നത്.. ഫോണിൽ അവൾ പറഞ്ഞത് എല്ലാം കേട്ടു ഞെട്ടലോടുകൂടി നിരഞ്ജന ചോദിച്ചു.. എൻറെ അവസ്ഥ അതാണെടീ ഇപ്പോൾ.. എൻറെ കയ്യിൽ ഒരു 50,000 രൂപ ഉണ്ടെങ്കിൽ എനിക്കൊന്ന് തന്ന് സഹായിക്കു.. എൻറെ പ്രസവം കഴിഞ്ഞ ഉടനെ ഞാൻ തരാം.. അതിനെന്താ ഞാൻ തരാം.. ഇല്ലെങ്കിൽ എന്നെ വീട്ടിലേക്ക് കൊണ്ടുപോകില്ലടി..
അങ്ങനെ വന്നാൽ അത് കണ്ണേട്ടന് നാണക്കേട് ആവും.. ഏട്ടൻ അറിയാതെയാണ് ഞാൻ നിന്നോട് ചോദിക്കുന്നത്.. അത് സാരമില്ല നിൻറെ വിഷമം എനിക്ക് മനസ്സിലാവും.. എന്നാലും അവർ സ്ത്രീ അല്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്.. ഇത്രയും നാളായിട്ട് ഒരു മാറ്റവും വരാതിരിക്കാൻ… അവർ സംസാരിച്ച ഫോൺ വെച്ചു.. അവർ ശരിക്കും എൻറെ അമ്മ തന്നെയാണോ അഞ്ജലി സ്വയം അവളോട് തന്നെ ചോദിച്ചു.. അല്ലെങ്കിൽ നിരഞ്ജന ചോദിച്ചതുപോലെ അവർ ഒരു സ്ത്രീ തന്നെയാണോ..
ഓരോന്ന് ഓർത്തിട്ട് അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.. അത് അങ്ങനെയാണ് ഇന്നും ഇന്നലെയും ഒന്നുമല്ല തുടങ്ങിയത്.. ചില ദുരന്ത സീരിയലുകളിലെ നായികമാരെ പോലെ ഉള്ള ഒരു ജീവിതം.. എനിക്ക് ഓർമ്മവച്ച നാൾ മുതൽ ഉള്ളതാണ്.. കുടുംബത്തിലെ ആരുടെയും നിറം കിട്ടാത്ത കറുത്ത പെൺകുട്ടി.. എൻറെ മകളല്ലാ എന്ന് പറഞ്ഞതായിരുന്നു എന്നെ ആദ്യം കരയിപ്പിച്ചത്.. അന്നത്തെ ആ ഒരു ദിവസവും അവൾ ഓർത്തു..
അച്ഛൻറെ അനിയൻറെ മകൾ മിച്ചർ തിന്നുന്നത് കണ്ട് കൊതിയോടുകൂടി നോക്കിയിരുന്ന ദിവസം..അവളുടെ കൈനീട്ടി അത് ഇരന്നു വാങ്ങിയ ദിവസം.. അത് വായിലേക്ക് ഇടുന്നതിനു മുമ്പേതന്നെ കട്ടെടുത്തതാണ് എന്ന് പറഞ്ഞ് ഇളയമ്മ വന്നു പൊതിരേ തല്ലിയതും അവളുടെ കണ്ണുകൾ നിറഞ്ഞു.. അച്ഛൻ ഇത് തന്റെ മകളല്ല എന്ന് പറഞ്ഞത് കൊണ്ടാണ് എന്നറിയില്ല അമ്മയ്ക്കും തന്നോട് വെറുപ്പായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…