സ്വന്തം കുഞ്ഞിനെ അനാഥാലയത്തിൽ ഉപേക്ഷിക്കേണ്ടി വന്ന അമ്മയ്ക്ക് പിന്നീട് സംഭവിച്ചത് കണ്ടോ..

ഏറെനേരമായി ഉറക്കം വരാതെ കിടക്കുന്ന ആരതി ഫോണെടുത്ത് സമയം നോക്കി.. അർദ്ധരാത്രിയിൽ ഒരു മണി ആകുന്നു.. പുലർച്ചെ ആറുമണിക്ക് ആണ് ദേവൂട്ടി എന്ന ദേവാംഗനയുടെ ചോറൂണ്.. ഇനിയിപ്പോൾ ഉറങ്ങാൻ സമയമില്ല അതുകൊണ്ടുതന്നെ വേഗം എഴുന്നേറ്റ് കുളിച്ച് ഒരുങ്ങി വാക ചാർത്ത് തൊഴാൻ പോകാൻ നേരമായി.. ഗുരുവായൂർ അമ്പലത്തിനു മുന്നിലുള്ള ഹോട്ടലിൽ തന്നെ റൂം വേണം എന്ന് ആരതി ജീവനോട് പറഞ്ഞിരുന്നു..

അതുപോലെതന്നെ റൂമും കിട്ടി.. ഹോട്ടലിൽ ആരതിയും ജീവനും അവരുടെ അമ്മയും കൂടിയാണ് ഗുരുവായൂരിലേക്ക് വന്നത്.. വാക ചാർത്തു തൊഴാൻ ആരതിയുടെ വളരെ കാലമായിട്ടുള്ള ആഗ്രഹം കൂടിയാണ് ഇന്ന് നടക്കാൻ പോകുന്നത്.. ആരതിയും അമ്മയും വേഗം എഴുന്നേറ്റ് റെഡിയായി അമ്പലത്തിൽ പോകാനായി ജീവനെ വിളിച്ചു.. ജീവേട്ടാ ഞങ്ങൾ അമ്പലത്തിൽ പോയി വരുന്നതുവരെ കുട്ടിയെ നോക്കണേ.. ദേവൂട്ടി നല്ല ഉറക്കമാണ് അതുകൊണ്ടുതന്നെ വാതിൽ അടച്ചോളൂ..

ഞങ്ങൾ വേഗം പോയി വരാം എന്നിട്ട് വന്നതിനുശേഷം ചോറു കൊടുക്കാൻ പോകാം.. അവർ വാക ചാർത്ത് തൊഴാൻ വേണ്ടി ഇറങ്ങി.. ജീവൻ ദേവൂട്ടിയുടെ അടുത്തുകിടന്നു എന്നാൽ അവനെ ഉറക്കം വന്നില്ല.. ഇന്നലെ വൈകുന്നേരം തൊഴുതി വരുമ്പോൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കുന്ന ഒരു അമ്മയുടെ രൂപമാണ് മനസ്സിൽ മുഴുവൻ.. എവിടെയോ കണ്ടു മറന്നതുപോലെ ഒരു മുഖം.. എവിടെയാണ് കണ്ടതെന്ന് ഓർത്തിട്ട് കിട്ടുന്നില്ല..

അങ്ങനെ ഓർത്തുകൊണ്ട് കിടന്നപ്പോൾ പെട്ടെന്ന് മയങ്ങിപ്പോയി.. ജീവനെ അവൻറെ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതാണ് എന്നു മാത്രമേ അവനെ അറിയുള്ളൂ.. ഓർഫനേജിൽ ആയിരുന്നു അവൻറെ ജീവിതം.. കോളേജിൽ പഠിക്കുമ്പോൾ ആരതിയെ കണ്ട് ഇഷ്ടമായി വിവാഹം കഴിച്ചത്.. അവനിപ്പോൾ കൊച്ചിൻ റിഫൈനറിലാണ് ജോലി.. വാതിലിൽ മുട്ട് കേട്ടിട്ടാണ് വീണ്ടും അവൻ ഉണർന്നത്.. ദേവൂട്ടി അപ്പോഴും ഉറക്കമാണ്.. അവൻ വാതിൽ തുറന്നു നോക്കിയപ്പോൾ പുറത്ത് ആരതിയും അമ്മയും അമ്പലത്തിൽ പോയി വന്നിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *