ആര് എന്തൊക്കെ പറഞ്ഞാലും ശരി എന്റെ കുട്ടിക്ക് ഒരു ജീവിതമാകാതെ ഈ സ്വത്തൊന്നും വീതം വെച്ച് എടുക്കാമെന്ന് ആരും കരുതണ്ട..16 വയസ്സ് തൊട്ട് കഷ്ടപ്പെടുന്നതാ എൻ്റെ കുട്ടി..എന്നിട്ട് ഇപ്പൊ എല്ലാവരും അവനവൻറെ ജീവിതം ഭദ്രമാക്കി..എൻ്റെ മോൻ ആരും തുണ ഇല്ലാത്തവനെപ്പോലെ ആയി.. ഇനിയുള്ള സ്വത്തും കൂടെ കയ്യിൽ ആയാൽ സുഭിക്ഷമായി അല്ലേ.. ഗീത നിയും ഇവരുടെ കൂടെ കൂടിയല്ലോ എന്ന് അമ്മയുടെ സങ്കടം..
അമ്മിണിയമ്മ അതെല്ലാം പറഞ്ഞുകൊണ്ട് കരച്ചിൽ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.. അത് പിന്നെ അമ്മേ സുധിയേട്ടൻ പറയുന്നതല്ലേ എനിക്ക് അനുസരിക്കാൻ പറ്റൂ.. പിന്നെ എല്ലാവർക്കും മക്കളും കുടുംബവും ഒക്കെ ആയില്ലേ അമ്മേ.. ഞങ്ങൾക്കും ഉണ്ടാകില്ലേ ആവശ്യങ്ങള് ഗീത മുക്കിയും മൂളിയും ഭർത്താവിനെ പഴിചാരിയും സ്വന്തം ഭാഗം പറഞ്ഞു തുടങ്ങി. അതെ നിങ്ങൾക്കൊക്കെ ജീവിതായി.. കുടുംബവും മക്കളുമായി..
അപ്പോ എൻ്റെ വിനയനോ . അവനും വേണ്ടേ ഇതൊക്കെ.. ശ്രമിക്കാഞ്ഞിട്ടാണോ മൂക്കിൽ പല്ലും മുളച്ചു തുടങ്ങിയ ഏട്ടന് ഇനി ആര് പെണ്ണ് കൊടുക്കാനാണ്.. അത് പറഞ്ഞു ഇനി ഞങ്ങളെ കൂടി കഷ്ടപ്പെടുത്തുന്നത് എവിടത്തെ ന്യായമാണ് അമ്മേ.. അശോക അമ്മിണി അമ്മ ഉറക്കെ വിളിച്ചു.. നീയൊക്കെ എന്ന് തൊട്ടാണ് ന്യായം പറയാൻ തുടങ്ങിയത്.. അച്ഛൻ മരിക്കുമ്പോൾ എൻ്റെ വിനയന് 19 വയസ്സ് തികഞ്ഞിട്ടില്ല.. ഗീതയെ 16 വയസ്സും.. നിനക്കും ആദിക്കും 13 വയസ്സ് മാത്രമേ ആയിട്ടുള്ളു..
അച്ഛൻ മരിക്കുമ്പോൾ ഉള്ള ആകെ സമ്പാദ്യം എന്ന് പറയുന്നത് ഈ 30 സെന്റ് പുരയിടം മാത്രമാണ്.. പഠിപ്പും ഉപേക്ഷിച്ച് എൻറെ മകൻ വിയർപ്പ് ഒലിച്ച് നേടിയതാണ് ഇന്ന് കാണുന്ന ഈ സൗഭാഗ്യങ്ങൾ എല്ലാം.. ശ്വാസം മുട്ടുകാരിയായ എനിക്ക് അവനെ നേരെ വണ്ണം ഒരു ഭക്ഷണം പോലും ഉണ്ടാക്കി കൊടുക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.. നിങ്ങളെ മൂന്നു പേരെയും നല്ലപോലെ പഠിപ്പിച്ച് ഓരോ ഉദ്യോഗസ്ഥരാക്കി.. നിങ്ങളെല്ലാം പതിനായിരം ശമ്പളം.
വാങ്ങുന്നവർ ആയിട്ട് പോലും നിങ്ങൾ ആരെങ്കിലും ഗീതയുടെ കല്യാണത്തിന് ഒരു കാൽ പവൻ സ്വർണം എങ്കിലും കൊടുത്തിട്ടുണ്ടോ.. എല്ലാം അവൻ ഒറ്റയ്ക്കാണ് ചെയ്തത്.. സ്വർണ്ണത്തിന് സ്വർണവും കാറിന് കാറും എല്ലാം ഒരു കുറവും ഇല്ലാതെ നൽകിയാണ് അവളെ പറഞ്ഞുവിട്ടത്.. നിങ്ങളെ രണ്ടുപേരെയും എൻജിനീയർമാർ ആക്കാൻ വേണ്ടി ലോണെടുത്ത പൈസ നിങ്ങൾ ആരെങ്കിലും തിരിച്ചടയ്ക്കാൻ കൊടുത്തിട്ടുണ്ടോ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…