എന്താടി രമണി പലഹാരപൊതിയും ആയിട്ട്.. ഇന്ന് ഒരു കൂട്ടർ വരുന്നുണ്ട് ചേച്ചി.. ഇതെങ്കിലും നടക്കുമോ.. അവൾ അത് കേട്ടതും തലതാഴ്ത്തി.. ഈറൻ അണിഞ്ഞ മിഴികൾ ആരും കാണാതിരിക്കാൻ വേണ്ടി അവൾ വേഗത്തിൽ നടന്നു.. എൻറെ കാവിലമ്മേ ഇതെങ്കിലും ഒന്ന് നടക്കണേ.. അവൾ ഉള്ളൊരുകി ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു.. ദേ അവർ എത്തിട്ടോ എൻറെ മോള് വേഗം പോയി ഒരുങ്ങിയിട്ട് വാ.. എനിക്ക് വയ്യ അമ്മേ ഇവരോട് മുമ്പിലും നാണം കെടാൻ..
എൻറെ മോള് അങ്ങനെയൊന്നും പറയണ്ട എന്തായാലും പോയി റെഡിയായിട്ട് വാ.. അവൾ പതിയെ മുറിയിൽ കയറി വാതിലടച്ചു.. ഉടുത്തിരുന്ന ചുരിദാറിന്റെ ഷാൾ എടുത്തുമാറ്റി.. വലിയ കറുത്ത ചരടിൽ മാറോടു ചേർന്നു കിടക്കുന്ന താക്കോൽ കൂട്ടത്തിലേക്ക് അവളെ ഒന്ന് നോക്കി.. മിഴികളിൽ നിന്നും കണ്ണുനീർ കണങ്ങൾ കവിളിലൂടെ ഒലിച്ച് ഇറങ്ങി.. അവൾ ചെന്ന് കട്ടിലിൽ ഇരുന്നു.. അവളുടെ ഈ ദുഷിച്ച ജീവിതത്തെ അവൾ ശപിച്ചു.. കുഞ്ഞുനാളിൽ പനിച്ചു വിടുന്ന എന്നിലേക്ക് അനുവാദമില്ലാതെ കയറു വന്നാൽ ചുഴലി..
പിന്നീട് പലപ്പോഴും ഞാൻ വളരുന്നതിനോടൊപ്പം തന്നെ ചുഴലി എന്ന അവസ്ഥയും എൻറെ സന്തോഷങ്ങലേ ഇല്ലാതാക്കി.. എൻറെ കൂടെയുള്ള കുട്ടികളെല്ലാം കുളത്തിലും പുഴയിലും എല്ലാം നീന്തി കളിക്കുമ്പോൾ അവയിൽ ഒന്ന് ഇറങ്ങാൻ പോലും കഴിയാതെ ഞാൻ അവയെല്ലാം കണ്ട് ആസ്വദിച്ചു.. ആദ്യം എല്ലാം എല്ലാ ആളുകൾക്കും എന്നോട് ഒരുതരത്തിലുള്ള സഹതാപമായിരുന്നു..
പക്ഷേ പിന്നീട് ഞാൻ വളരുംതോറും അതൊരു പരിഹാസപാത്രമായി മാറാൻ തുടങ്ങി.. കുറ്റപ്പെടുത്തലുകളും അതുപോലെ പരിഹാസങ്ങളും അശ്ലീകരം എന്നുള്ള പേരും അങ്ങനെ ഒരുപാട് പേരുകൾ തന്നെ അനുവാദം പോലും ഇല്ലാതെ തനിക്ക് ചാർത്തപ്പെട്ടു.. വെള്ളവും തീയും ഞാനും തമ്മിൽ ശത്രുക്കളായി.. ചുഴലി വന്ന് പിടയുമ്പോൾ എന്റെ കൈകളിലേക്ക് ഒരുകൂട്ടം താക്കോൽ വെച്ച് തരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…