ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത് നമ്മുടെ തൊണ്ടയുടെ മുൻവശത്തായി ഒരു ബട്ടർഫ്ലൈ ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥിയാണ്.. അപ്പോൾ ഈ ഒരു ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോൺ എന്നുള്ളത് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രധാനപ്പെട്ട ഒരു വസ്തു തന്നെയാണ്..
അതായത് നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒട്ടുമിക്ക പ്രവർത്തനങ്ങളിലും ഒരു പങ്കുള്ള ഒരു ഹോർമോൺ ആണ് തൈറോയ്ഡ് ഹോർമോൺ എന്ന് പറയുന്നത്.. നമ്മുടെ ശരീരത്തിലുള്ള പ്രോട്ടീൻസ് അതുപോലെ വൈറ്റമിൻസ് മറ്റു മിനറൽസ് ശരീരത്തിന്റെ ഹെൽത്തി ആയിട്ടുള്ള ഒരു ഗ്രോത്തിന് എല്ലാം വളരെയധികം സഹായിക്കുന്ന ഒരു ഹോർമോൺ തന്നെയാണ് തൈറോയ്ഡ് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഈ ഒരു തൈറോയ്ഡിൽ വരുന്ന തകരാറുകൾ.
നമ്മുടെ ശരീരത്തിൽ വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കാറുണ്ട്.. ഹോർമോണിന്റെ കുറവ് കൊണ്ട് തന്നെ നമ്മൾ മാനസികമായും ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരുന്നത്.. അതുപോലെതന്നെ ഈയൊരു പ്രശ്നത്തിൽ വരുന്ന ഒരു ബുദ്ധിമുട്ടാണ്. അതായത് നമ്മൾ ഒരു ആഹാരം പോലും കഴിച്ചില്ലെങ്കിലും ശരീരം ഒട്ടാകെ തടി വച്ച് വരുക എന്നുള്ളത്.. വെറും പച്ച വെള്ളം കുടിച്ചാൽ പോലും അമിതവണ്ണമായി മാറുക..
അതുപോലെതന്ന അമിതമായ ക്ഷീണം അനുഭവപ്പെടുക മാത്രമല്ല ഒരു കാര്യം ചെയ്യാനും ഉന്മേഷം ഇല്ലാതിരിക്കുക.. അതുകൊണ്ടുതന്നെ ഈ ഒരു തൈറോയ്ഡ് രോഗം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഈ വീഡിയോ തീർച്ചയായും കാണണം.. പൊതുവേ തൈറോഡ് എന്ന് പറയുമ്പോൾ തന്നെ അതിന് രണ്ട് ഭാഗമായിട്ടാണ് പറയാറുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…