വർഷങ്ങൾക്കുശേഷം ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് എത്തിയ ഭാര്യ ഭർത്താവിന്റെ സ്ഥിതി കണ്ട് ഞെട്ടിപ്പോയി…

അച്ചുവേട്ടന്റെ അരികിൽ എത്തുവാനും ഒരു തിടുക്കം പോലെ.. എന്നെ വേണ്ടെങ്കിലും എനിക്ക് വേണ്ട എന്ന് വയ്ക്കാൻ കഴിയുന്നില്ല.. ബാംഗ്ലൂരാണ് ഞാൻ പഠിച്ചത് മുഴുവൻ എങ്കിലും എൻറെ മനസ്സ് മുഴുവൻ തനി നാട്ടിൻപുറത്തുകാരിയുടേതാണ്.. അച്ചുവേട്ടൻ പറയുന്നതുപോലെ ഞാൻ പരിഷ്ക്കാരി അല്ല.. പിന്നെ എൻറെ കൂട്ടുകാർ എല്ലാവരും വളരെ നല്ലവരാണ് അതുപോലെ തന്നെ ഒരു പരിധിയിൽ കൂടുതൽ ഞാൻ ആരെയും അടുപ്പിക്കാറുമില്ല..

അതുകൊണ്ടുതന്നെ അവർ ആരും എൻറെ അടുത്ത് ഒരു ലിമിറ്റ് വിട്ട് പെരുമാറിയിട്ടില്ല.. ഒരു ആണിനോട് കുറച്ചു കൂട്ടുകൂടിയാലോ അല്ലെങ്കിൽ ഒന്ന് തൊട്ടാലോ ഒന്നും സംഭവിക്കില്ല എന്നുള്ള കാര്യം നിങ്ങൾ എന്നാണ് അച്ചുവേട്ടൻ മനസ്സിലാക്കുന്നത്.. എന്നെങ്കിലും അച്ചുവേട്ടന്റെ മനസ്സ് മാറുമെന്ന് വിചാരിക്കുന്നു.. ഒരിക്കലെങ്കിലും എന്നെ തിരികെ വിളിക്കുമെന്ന് വിചാരിച്ചു.. എന്നാൽ ഇനി അങ്ങോട്ട് ഒരു മെസ്സേജ് പോലും ഉണ്ടാവില്ല എന്ന് മനസ്സിലായി..

എന്നോട് മനസ്സിൽ അല്പമെങ്കിലും ഇഷ്ടം ബാക്കിയുണ്ടായിരുന്നു എങ്കിൽ എനിക്ക് ഒരു മിസ്കോൾ എങ്കിലും അടിച്ചേനെ.. ഇനി എനിക്ക് ചെയ്തു കൊടുക്കാൻ ഇതു മാത്രമേ ഉള്ളൂ.. ഡിവോഴ്സ് അച്ചുവേട്ടൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യം.. അച്ചുവേട്ടന്റെ വീട്ടിലേക്ക് എത്തിയതും അവിടുത്തെ അവസ്ഥ കണ്ട് ശിവ ഒന്ന് ഞെട്ടി.. താൻ പോയപ്പോൾ ഉണ്ടായിരുന്ന വീട് ആയിരുന്നില്ല.. അതിലും വിഷമം ആയത് അവിടുത്തെ തോട്ടം കണ്ടപ്പോഴാണ്.. എല്ലാം ഉണങ്ങിക്കിടക്കുന്നു കുറച്ചുഭാഗങ്ങളിലായി ഇത്തിരി പച്ചപ്പുണ്ട്.. അതുപോലെ മുറ്റത്ത് ഒരുപാട് ഇലകൾ പൊഴിഞ്ഞു കിടക്കുന്നു.. ആരെയും കാണുന്നില്ല വെളിയിൽ..

വീട്ടിൽ ആകെ മൊത്തം മാറാല തൂങ്ങിക്കിടക്കുന്നു.. വീട് വൃത്തിയാക്കിയിട്ട് തന്നെ നാളുകൾ ആയതുപോലെ.. കതകു കളെല്ലാം തുറന്നു കിടക്കുന്നു ഉള്ളിൽ എന്തോ ഒരു ഭയം കൂടി വരുന്നതുപോലെ.. ശിവ പതിയെ വീടിനുള്ളിലേക്ക് കയറി.. വീട് മൊത്തം ആകെ അലങ്കോലമായി കിടക്കുന്നു.. എല്ലാം സ്ഥാനം മാറി കിടക്കുന്നു.. അവൾക്ക് ഒരു പേടി തോന്നി എങ്കിലും അടുക്കളയിലേക്ക് കയറി നോക്കി.. അവിടെയൊന്നും ആരുമില്ല കുറെ നാളുകളായി വെപ്പും കുടിയും ഒന്നുമില്ലാത്തത് പോലെ.. അവൾ പെട്ടെന്ന് തന്നെ ഓടി അച്ചുവിൻറെ റൂമിലേക്ക് പോയി.. കട്ടിലിൽ ഒരു രൂപം താടിയും മുടിയും ഒക്കെ വളർന്ന് എല്ലും തോലുമായ ഒരു രൂപം.. അവൾ അച്ചുവിൻറെ അടുത്തേക്ക് നടന്നു.. കാലിൽ എന്തോ തട്ടി അപ്പോഴാണ് നോക്കിയത് നിറയെ ചെറുതും വലുതുമായ ഒരുപാട് മദ്യക്കുപ്പികൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *