ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മംഗല്യം നടന്നില്ല എങ്കിൽ പിന്നീട് അങ്ങോട്ട് യോഗം 40 വയസ്സിൽ ആണ് ഉള്ളത്..ദിനേശൻ പണിക്കർക്ക് കവടി നിരത്തി മംഗല്യ യോഗത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം വടക്കേ ചുമരിൽ ഇരുന്നു ഒരു പല്ലി ചിലച്ചപ്പോൾ അമ്മ ആദിയോട് കൂടി എന്നെ ഒന്ന് നോക്കി.. ഷാരോത്തെ ദിനേശപ്പണിക്കർ പറഞ്ഞാൽ അത് ഉടനടി നടക്കും എന്നാണ് വിശ്വാസം.. അതിൻറെ കാരണവുമുണ്ട് ദീനം വന്ന ചാവാനായ പൂവാലി പശു മൂന്നാമത്തെ ദിവസം പയറുപോലെ എഴുന്നേറ്റു നിന്നത്.
അതുപോലെതന്നെ കാണാതായ ചക്കി പൂച്ച തിരിച്ചു വീട്ടിലേക്ക് വന്നതിന് പിന്നിൽ എല്ലാം പണിക്കരുടെ പ്രവചനമായിരുന്നു.. ഇനി 23 വയസ്സ് തികയാൻ ആറുമാസം മാത്രം ബാക്കി ഉള്ളപ്പോഴാണ് മനുഷ്യൻറെ മനസ്സമാധാനം കളയാനായിട്ട് പണിക്കരുടെ ഒരു പ്രവചനം.. പ്രളയം ഇനിയെന്ത് തന്നെ വന്നാലും ശരി ആറുമാസത്തിനുള്ളിൽ തന്നെ മകളെ കെട്ടിച്ചുവിടും എന്ന് അമ്മയുടെ വാക്കും.. കേരളത്തിലെ സകല ബ്രോക്കർ മാരയും വിളിച്ചു പറയാൻ അച്ഛനും ഇറങ്ങുന്നത്.
കണ്ട് കണ്ണുമിഴിച്ച് ഞാനിരുന്നു.. ദിവസങ്ങൾ കടന്നുപോകും തോറും വേഷംകെട്ടി ചെറുക്കന്റെ മുന്നിൽ പോയി നിന്ന് ഞാൻ മടുത്തത് മാത്രം മിച്ചം.. പത്രാസും കുല മഹിമയും എല്ലാം നോക്കുമ്പോൾ പൊരുത്തം ശരിയാവില്ല. ഇനിയിപ്പോൾ പൊരുത്തം ഉണ്ടെങ്കിൽ തന്നെ ചെക്കന് വിദ്യാഭ്യാസം ഉണ്ടാവില്ല.. ഓരോരോ കണ്ടുപിടുത്തങ്ങൾ.. അമ്മയാണെങ്കിൽ മൊത്തം ടെൻഷനിലും ആയിരുന്നു ഓരോ ദിവസവും.. അങ്ങനെ പതിവുപോലെ അന്നൊരു ദിവസം ഞാൻ താഴേക്ക് പോയി.. അപ്പോഴാണ് സിന്ധു ആന്റി അടുക്കളയിൽ ചായ ഗ്ലാസ്സിലേക്ക് പകർത്തി ഒഴിക്കുമ്പോൾ എന്നോട് ചോദിച്ചത്..
നിനക്ക് കോളേജിൽ ആരെയെങ്കിലും പ്രണയിച്ചു കൂടായിരുന്നോ ദേവി എന്ന്.. കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളുടെ പ്രണയസല്ലാപങ്ങളും ബ്രേക്ക് അപ്പ് കേട്ടു മടുത്തിട്ടാണ് ആ വഴിക്ക് ഞാൻ തിരിയാത്തത് എന്ന് പറഞ്ഞപ്പോൾ ആൻറി ഒന്ന് എന്നെ അത്ഭുതത്തോടെ നോക്കി.. നിശ്ചയം കഴിഞ്ഞാൽ അത്ഭുതത്തോടെ പ്രണയിക്കാമല്ലോ ആൻറി അതുപോലെ കെട്ടാൻ പോകുന്ന ആളുടെ സ്വഭാവവും നമുക്ക് മനസ്സിലാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…