ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. രക്തബന്ധത്തിൽ കല്യാണം കഴിക്കുന്ന ആളുകളുടെ കുഞ്ഞുങ്ങൾക്ക് ജനിതക തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതൽ ആണോ.. അങ്ങനെയുണ്ടെങ്കിൽ അത് തടയാനുള്ള മാർഗങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. രക്തബന്ധത്തിൽ കല്യാണം കഴിക്കുന്നവരുടെ കുഞ്ഞുങ്ങൾക്ക് ജനിതകപരമായ രോഗങ്ങൾ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്..
അതുപോലെതന്നെ അംഗവൈകല്യങ്ങൾ വരാനുള്ള സാധ്യതകൾ രണ്ട് ഇരട്ടിയാണ്.. രക്ത ബന്ധം എന്നാൽ മൂന്ന് തലമുറ വരെയുള്ള ബന്ധങ്ങൾ അതിൽ ഉൾപ്പെടും.. നമ്മുടെ ജനിതക ഘടനയായ ഡിഎൻഎ ഓരോ കോശങ്ങൾക്ക് ഉള്ളിലും അതുപോലെ ന്യൂക്ലിയസിന്റെ ഉള്ളിലും ആണ് കാണപ്പെടുന്നത്.. ഡിഎൻഎ 23 ജോഡികളായ ക്രോമസോൺ അതായത് 46 ക്രോമസോൺ ആയി വിഭജിച്ചിരിക്കുന്നു..
അച്ഛനിൽ നിന്ന് ബീജം വഴിയും അമ്മയിൽ നിന്ന് അണ്ടം വഴിയും 23 ക്രോമസോമുകൾ ഭ്രൂണത്തിലേക്ക് കിട്ടുന്ന അങ്ങനെ കുഞ്ഞിന് 46 ക്രോമസോമുകൾ ലഭിക്കുന്നു.. ഈ ക്രോമസോമിന്റെ ഉള്ളിലുള്ള വളരെ മൈന്യൂട്ട് ആയ ഭാഗങ്ങളെ ജീനുകൾ എന്നു പറയുന്നു.. ഓരോ ജീനുകൾക്കും അതിൻറെ തായ് പ്രവർത്തനങ്ങൾ ഉണ്ട്.. ജീനുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ മ്യൂട്ടീഷൻ എന്ന് നമ്മൾ പറയുന്നു.. ഇത് കുടുംബത്തിലെ പല അംഗങ്ങളിൽ ഒരേ പോലെയുള്ളവ കാണാൻ സാധ്യതയുണ്ട്..
രക്തബന്ധത്തിൽ കല്യാണം കഴിക്കുമ്പോൾ ദമ്പതികളിൽ ഒരേ ജീനുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. അച്ഛനും അമ്മയ്ക്കും ഓരോ ജീനുകൾ ഉണ്ടെങ്കിലും അവരിൽ അസുഖം പ്രകടമാവുന്നില്ല.. പക്ഷേ കുഞ്ഞു ഉണ്ടാകുമ്പോൾ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ഓരോന്ന് കുഞ്ഞിലേക്ക് വരുന്നു.. അതുകൊണ്ടുതന്നെ കുഞ്ഞിലേക്ക് അസുഖങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നു.. എങ്ങനെ അച്ഛനും അമ്മയിലുമുള്ള പ്രശ്നങ്ങൾ കുഞ്ഞിലേക്ക് വരുമ്പോൾ അത് 25% കൂടുതലായി കാണുന്നു.. ഇത് ഓരോ പ്രഗ്നൻസിയിലും ഈ റിസ്ക് ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…