വീട്ടിൽ വെറ്റില ചെടി നടുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ വെറ്റിലയുടെ പ്രാധാന്യങ്ങൾ എന്തെല്ലാം..

വെറ്റിലയിൽ ത്രിമൂർത്തികളുടെ സങ്കല്പം കുടികൊള്ളുന്നു എന്നാണ് വിശ്വാസം.. വളരെ ദൈവീകമായ ഒരു വൃക്ഷം അല്ലെങ്കിൽ സസ്യമാണ് വെറ്റില എന്ന് പറയുന്നത്.. പൊതുവേ ഇത് ഒട്ടുമിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു സസ്യം കൂടിയാണ്.. വെറ്റിലയുടെ തുമ്പിൽ മഹാലക്ഷ്മി കുടികൊള്ളുന്നു എന്നാണ് വിശ്വാസം.. അതുപോലെതന്നെ ഈ ഇലയുടെ മധ്യത്തിൽ സരസ്വതിയും അതുപോലെ ഇതിൻറെ മറ്റേ അറ്റത്ത് ജേഷ്ഠ ഭഗവതിയും.

അതുപോലെതന്നെ ഈ ഓരോ ഭാഗത്തും ഓരോ ഭഗവതിമാർ കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം.. അതുകൊണ്ടുതന്നെയാണ് പല നല്ല കാര്യങ്ങൾക്കും അതുപോലെതന്നെ പ്രശ്നം നോക്കാനും എല്ലാം വെറ്റില ഉപയോഗിക്കുന്നത്.. എല്ലാ ദേവി ദേവന്മാരും കുടികൊള്ളുന്ന ഒരു വസ്തു അതുപോലെ ഏറ്റവും പവിത്രമായ ഒരു ഇല അതാണ് നമ്മുടെ വെറ്റില എന്നു പറയുന്നത്.. നിങ്ങളുടെ വീടുകളിൽ വെറ്റില ചെടി ഉണ്ടെങ്കിൽ നിങ്ങൾ ഏറ്റവും ഭാഗ്യവാന്മാർ തന്നെയാണ്..

വെറ്റില എന്ന് പറയുന്നത് അത്രയേറെ വളരെ ശ്രേഷ്ഠമായ ഒരു ചെടിയാണ്.. ഇത് നമുക്ക് ഒരുപാട് ഗുണങ്ങളാണ് നൽകുന്നത്.. മഹാലക്ഷ്മിയുടെ പ്രതീകം ആയിട്ട് വെറ്റിലയെ കാണുന്നുണ്ട്.. മഹാലക്ഷ്മിയുടെ അംഗങ്ങൾ ആയിട്ടാണ് വെറ്റിലയം അടക്കയും കണക്കാക്കപ്പെടുന്നത്.. അതുകൊണ്ടുതന്നെയാണ് നമ്മൾ ഏതൊരു ശുഭ കാര്യങ്ങൾക്ക് പോയാലും ഐശ്വര്യപൂർണ്ണമായ കാര്യങ്ങൾക്ക് പോയാലും അല്ലെങ്കിൽ ഒരു മംഗളകാര്യം തുടക്കത്തിന് എല്ലാം ഈ ഒരു വെറ്റില ഉപയോഗിക്കുന്നത്..

അതുപോലെതന്നെ പല നല്ല കാര്യങ്ങളും തുടങ്ങുമ്പോൾ ദക്ഷിണയായി വെറ്റിലയും അടയ്ക്കയും നൽകിയാണ് തുടക്കം തന്നെ ഉണ്ടാവുന്നത്.. വെറ്റിലയും അടക്കയും നൽകി തുടക്കം കുറിച്ചാൽ പിന്നീട് ആ കാര്യം വളരെ മംഗളകരമായ തന്നെ അവസാനിക്കും എന്നാണ് വിശ്വാസം.. ഇത്തരത്തിലുള്ള കാര്യങ്ങൾ യാതൊരു തടസ്സങ്ങളും ഇല്ലാതെ നല്ല രീതിയിൽ തന്നെ പൂർണമായും വിജയിക്കുന്നതാണ്.. ഇതിലൂടെ വലിയ വലിയ ഉയരങ്ങൾ പോലും കീഴടക്കും എന്നാണ് വിശ്വാസം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *