സ്ത്രീകളിൽ ഗർ.ഭാശയത്തിൽ മുഴകൾ ഉണ്ടാകുന്നത് എല്ലാം ക്യാൻസർ സാധ്യതകളാണോ.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വളരെ കോമൺ ആയിട്ട് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അസുഖത്തെ കുറിച്ചാണ്.. അതാണ് ഗർഭപാത്രത്തിലെ മുഴകൾ എന്നു പറയുന്നത്.. ഗർഭപാത്രത്തിലെ മുഴകൾ എന്ന് പറയുന്നതിനെ നമ്മൾ ഫൈബ്രോയ്ഡ് എന്നും പറയാറുണ്ട്.. ഇത് സാധാരണയായി മിക്കവാറും എല്ലാവർക്കും കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ്..

അതെ ഒരിക്കലും ക്യാൻസർ അല്ല പക്ഷേ ക്യാൻസർ സാധ്യതകൾ വളരെയധികം കുറവാണ്.. വളരെയധികം സാധ്യതകൾ കുറവുള്ള ഒരു സാധാരണ മുഴയാണ് ഈ ഫൈബ്രോയ്ഡ്.. ഇത് എന്ത് കാരണം കൊണ്ടാണ് വരുന്നത് എന്ന് ചോദിച്ചാൽ അത് യഥാർത്ഥത്തിൽ അതിൻറെ കാരണങ്ങളെ കുറിച്ച് വ്യക്തമായി അറിയില്ലെങ്കിലും പല ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഒരു 25 വയസ്സ് മുതൽ 50 വയസ്സ് വരെ ഉള്ള സ്ത്രീകൾക്കാണ് ഇത് സാധാരണ കണ്ടു വരുന്നത്..

ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ചില ആളുകൾക്ക് അവരുടെ ആർത്തവ സമയത്ത് വളരെയധികം ബ്ലീഡിങ് ഉണ്ടാവും.. അതുപോലെ ചിലപ്പോൾ രക്തം കട്ടയായി പോകാം.. അതായത് ശരീരത്തിൽ ഹീമോഗ്ലോബിൻ അളവ് വളരെയധികം കുറയും അതുകാരണം കൊണ്ട് തന്നെ വിളർച്ച അതുപോലെ ക്ഷീണം ഒക്കെ ഉണ്ടാവും.. ഒരു വല്ലായ്മ ഉണ്ടാവും അതുപോലെ തന്നെ ജോലി ചെയ്യുന്നതിനോട് ഒരു വിരസത ഉണ്ടാവാം..

അതുപോലെ ചില ആളുകളുടെ പ്രഗ്നൻസി ആവാനുള്ള ബുദ്ധിമുട്ടുണ്ടാവും.. ഇനി ഇതല്ലാതെ ഫൈബ്രോഡുകൾ വളരെ വലുതായാൽ ഗർഭപാത്രത്തിന് തൊട്ടുമുന്നിലാണ് മൂത്രസഞ്ചി കിടക്കുന്നത്.. മൂത്രസഞ്ചിയിൽ ഇത് പ്രസ്സ് ചെയ്തു കിടക്കുകയാണെങ്കിൽ ഇടയ്ക്ക് മൂത്രത്തിൽ പഴുപ്പ് വരാനും കാരണമാകാറുണ്ട്.. അപ്പോൾ ഇതൊക്കെയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *