സ്റ്റാഫ് റൂമിൽ ടൂർ പോകുന്ന ഡിസ്കഷൻ തകൃതിയായി നടക്കുന്നുണ്ട്.. സുമ ടീച്ചർ ഒന്നിലേക്ക് ശ്രദ്ധിക്കാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ടൂറിന് വരാൻ താല്പര്യമില്ല എന്ന്.. പലരും അവരുടെ തിരക്കുകൾ ഓരോന്നായി പറയുന്നുണ്ട്.. അതുപോലെ അവരുടെ പ്രയാസങ്ങൾ പറയുന്നുണ്ട്.. സ്ത്രീകൾക്കാണല്ലോ കൂടുതൽ പ്രശ്നം അതായത് കുടുംബം കുട്ടികൾ വീട്ടുകാര്യങ്ങൾ അങ്ങനെ അങ്ങനെ.. സുമ ടീച്ചറുടെ അടുത്തേക്ക് പോയി വെറുതെ വിശേഷം ചോദിച്ചു ഇരിക്കുന്നതിനിടയിൽ ഞാൻ വെറുതെ ചോദിച്ചു ടീച്ചർക്ക് യാത്ര ഇഷ്ടമല്ലേ..
ആ കണ്ണുകൾ വിടർന്നു.. എനിക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് ടീച്ചർ.. പണ്ടൊക്കെ പല സ്ഥലങ്ങളും കാണാൻ പോവാറുണ്ടായിരുന്നു.. അതിനെല്ലാം പോകാൻ ഞാനാണ് ഏറ്റവും കൂടുതൽ മുമ്പിൽ നിൽക്കുന്നത്.. ഇവിടെ എല്ലാവർക്കും അത് അറിയാം.. പക്ഷേ ഇപ്പോൾ സാഹചര്യം മാറി.. പണ്ടൊക്കെ ഭർത്താവിൻറെ അച്ഛനും അമ്മയും വീട്ടിലുണ്ടാവും.. മക്കളെല്ലാം അവരെ ഏൽപ്പിച്ചിട്ടാണ് ടൂർ പോകുന്നത്.. ഇപ്പോൾ അവർ ജീവിച്ചിരിക്കുന്നില്ല..
അയ്യോ മക്കളെല്ലാം ഒരുപാട് ചെറിയ കുട്ടികൾ ആണോ.. അല്ലെന്നേ ഒരാൾ ഡിഗ്രി കഴിഞ്ഞു.. മറ്റേ ആൾ ഡിഗ്രി പഠിക്കുകയാണ്.. മക്കളെല്ലാം ഇത്രയും വലുതായില്ലേ ടീച്ചർ പിന്നെ എന്തിനാണ് ഇത്രയും പേടിക്കുന്നത്.. പിന്നെ എന്തുകൊണ്ടാണ് ഒരു ടൂർ പോകുന്നതിന് ഇത്രയും പ്രശ്നം.. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.. എല്ലാ ഭാഗത്തും എൻറെ കണ്ണുകൾ എത്തണം.. അവരൊന്ന് അനങ്ങുക പോലും ഇല്ല.. അവർ ഒരു സഹായത്തിനും വരികയുമില്ല..
അതേ ടീച്ചർ നമ്മൾ ഒരാഴ്ച ഇല്ലെങ്കിലും അവർ ആൺകുട്ടികൾ അല്ലേ പുറത്തുനിന്ന് എന്തെങ്കിലും ഒക്കെ വാങ്ങി കഴിക്കും.. അതുകൊണ്ട് ടീച്ചർ എന്തായാലും ട്രിപ്പിന് വരണം.. ഭക്ഷണം അവർ പുറത്തുനിന്ന് വാങ്ങി കഴിക്കാം പക്ഷേ ഒരാഴ്ച കഴിഞ്ഞ് ആ വീടിൻറെ സ്ഥിതി ആലോചിക്കുമ്പോഴാണ്… ഒരുത്തൻ രാവിലെ നടക്കാൻ പോകുമ്പോൾ ഒരു ഡ്രസ്സ് ഇടും അത് കഴിഞ്ഞ് വന്നു കുളി കഴിഞ്ഞാൽ മറ്റൊന്ന്.. അതുപോലെ വൈകീട്ട് തിരിച്ചുവന്ന് കളിക്കാൻ പോകുമ്പോൾ മറ്റൊന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..