ആദ്യ രാത്രിയിൽ മുറിയിലേക്ക് കയറി വന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങുകയാണ്.. മറുവശത്ത് തന്നെ തേച്ചു ഒട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് ഷമ്മി ഹീറോയാണ് ഹീറോ എന്ന് മനസ്സിൽ പറഞ്ഞു മീശ പിരിച്ച് ഞാനും.. വന്ന കാലിൽ നിൽക്കാതെ ആ വാതിൽ അടിച്ച് ഇവിടെ വന്ന് ഇരിക്കെടീ തേപ്പുകാരി.. എന്ന് അവൾക്ക് നേരെ ആക്രോഷിച്ചപ്പോൾ അവൾ തെല്ലൊന്നുമല്ല അമ്പരന്നത്.. അത് അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടുകയും ചെയ്തു..
കല്യാണം ഉറപ്പിച്ചതിനു ശേഷം ഫോണിൽ ബ്ലോക്ക് ചെയ്ത എൻറെ നമ്പർ അൺ ബ്ലോക്ക് ചെയ്ത് എന്നെ തുരുതുരാ വിളിക്കുന്നുണ്ടായിരുന്നല്ലോ.. എൻറെ ഇപ്പോൾ ഒന്നും മോഴിയാൻ ഇല്ലേ.. നിൻറെ ഉണ്ടക്കണ്ണ് ഉരുട്ടി പേടിപ്പിക്കാതെ വാ തുറന്ന് എന്തെങ്കിലും പറയടി.. എന്നോട് ഉള്ള ദേഷ്യം എല്ലാം തീർത്തോളൂ.. ഇനി ഒന്നും ബാക്കി വെക്കേണ്ട കാരണം ഞാനൊരു തേപ്പുകാരി ആണല്ലോ ശ്രീ ഏട്ടന് മനസ്സിൽ.. എന്നെ എന്തിനാ ശ്രീയേട്ടൻ.. എന്തിനാണ് വിവാഹം കഴിച്ചത് എന്നല്ലേ നീ ചോദിക്കാൻ പോകുന്നത്..
അതെനിക്ക് നിന്നോടുള്ള ഇഷ്ടം തിരികെ വന്നിട്ട് അല്ല.. നിന്നെ എൻറെ കാൽക്കീഴിൽ ചവിട്ടി മേതിക്കാൻ വേണ്ടിയാണ്.. നീ എന്താണ് പറഞ്ഞത് ശ്രീയേട്ടന്റെ മനസ്സിൽ എനിക്ക് ഒരു തേപ്പുകാരിയുടെ സ്ഥാനം അല്ലേ ഉള്ളത് എന്നല്ലേ.. അല്ലടി അഞ്ചുവർഷം എന്നെ പ്രണയിച്ചേ പെട്ടെന്ന് ഒരു ദിവസം ഇട്ടിട്ടു പോയ നിന്നെ മാതാവിന് ഒപ്പം ഇരുത്തി പൂജിക്കാം എന്താ അത് മതിയോ.. അത് പറഞ്ഞതും അവൾ വായപൊത്തി ശബ്ദം പുറത്തു വരാതെ കരഞ്ഞുകൊണ്ടിരുന്നു.. ഇതൊക്കെ ഒരു കരച്ചിലാണോ..
നീ എന്നെ ഇട്ടിട്ടു പോയപ്പോൾ ഞാൻ ഇതിനേക്കാളും ചങ്കുപൊട്ടി കരഞ്ഞിട്ടുണ്ട്.. ഇവിടെ ഈ സ്ഥലത്ത് കിടന്നു.. ലാലേട്ടന്റെ ഡയലോഗും പറഞ്ഞു അവൾ കൊണ്ടുവന്ന പാൽ മുഴുവനും ഒറ്റയടിക്ക് കുടിച്ചുതീർത്ത അവളെ തന്നെ നോക്കിയിരുന്നു.. നമ്മൾ പ്രണയിച്ചിരുന്ന സമയത്ത് മുഴുവൻ നിൻറെ സ്റ്റാറ്റസിൽ കലിപ്പന്റെ കാന്താരി എന്ന് ആയിരുന്നല്ലോ.. നീ അന്ന് കണ്ടതൊന്നും അല്ല കലിപ്പ്. ഇനി നീ കാണാൻ പോകുന്നതേയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…