ശരീരത്തിൽ ഉണ്ടാകുന്ന ഇൻസുലിൻ റസിസ്റ്റൻസ് തുടക്കത്തിൽ തന്നെ എങ്ങനെ കണ്ടെത്താം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ടൈപ്പ് ടു വിഭാഗത്തിൽപ്പെട്ട പ്രമേഹത്തിന്റെ തുടക്കകാലത്തെയാണ് നമ്മൾ പ്രീ ഡയബറ്റിസ് എന്നു പറയുന്നത്.. ഇതിൽ ഇൻസുലിൻ റെസിസ്റ്റൻസ് അതായത് ഇൻസുലിന്റെ പ്രവർത്തനശേഷി കുറയുകയാണ് 90% പ്രമേഹവും ഇങ്ങനെയാണ് തുടങ്ങുന്നത്.. ഇതിൽ ഇൻസുലിൻ അളവ് കുറയുകയല്ല മറിച്ച് ഇൻസുലിൻ അളവ് കൂടുകയാണ് ചെയ്യുന്നത്..

ഇത്തരം പ്രമേഹ മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം രക്തത്തിൽ ഗ്ലൂക്കോസ് കൂടുന്നു എന്നുള്ളത് മാത്രമല്ല ഒപ്പം തന്നെ ഇൻസുലിൻ കൂടുന്നതും പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.. പലരിലും കണ്ടുവരുന്ന സ്കിൻ ടാഗ് അതുപോലെതന്നെ പാലുണ്ണി അതുപോലെ കഴുത്തിലും മുഖത്തും കക്ഷത്തിലും എല്ലാം ചർമം കറുത്തു വരുന്ന ഒരു അവസ്ഥ.. അതുപോലെ ബ്ലഡ് പ്രഷർ കൂടുക.. കുടവയർ അതുപോലെതന്നെ കാലുകളിൽ ഉണ്ടാകുന്ന നീര്..

കൈകളിലും കാലുകളിലും ഉണ്ടാകുന്ന മരവിപ്പ്.. പുകച്ചിൽ അതുപോലെ ക്ഷീണം തളർച്ച അതുപോലെ ഓർമ്മക്കുറവ് തുടങ്ങിയ രോഗങ്ങൾക്കെല്ലാം കാരണം ഇൻസുലിൻ റെസിസ്റ്റൻസ് തന്നെയാണ്.. ഇൻസുലിൻ റെസിസ്റ്റൻസ് തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ നമുക്ക് നമ്മുടെ ജീവിതശൈലി ക്രമീകരണത്തിലൂടെ ഇൻസുലിൻ പ്രവർത്തനശേഷി വീണ്ടെടുക്കാനും ബ്ലഡ് ഷുഗർ അതുപോലെതന്നെ പ്രഷർ കൊളസ്ട്രോൾ എല്ലാം കൂടാനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ തടയാൻ കഴിയുന്നതേ ഉള്ളൂ..

ഒരു ഹെൽത്ത് ടിപ്സ് തരുക എന്നതിലുപരി ആധുനിക പരിശോധന രീതികളെയും മോഡേൺ മെഡിസിനിൽ ലഭ്യമായ ചികിത്സാരീതികളെയും അവയുടെ ഗുണദോഷങ്ങളെയും അവയുടെ പരിമിതികളെക്കുറിച്ചും അറിവ് നൽകുക എന്നുള്ളതാണ് ലക്ഷ്യം.. ഒപ്പം തന്നെ ജീവിതശൈലിയുമായി ഈ രോഗങ്ങൾക്കുള്ള ബന്ധവും ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധവും രോഗമുക്തിയും എങ്ങനെ നമുക്ക് സാധ്യമാക്കാം എന്നുള്ളത് മനസ്സിലാക്കി തരികയുമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *