ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരിക്കലും തല മറന്നുകൊണ്ട് എണ്ണ തേക്കരുത് എന്നുള്ള കാര്യം നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒന്നാണ്.. എന്നാൽ എനിക്ക് നിങ്ങളോട് പറയാനുള്ള കാര്യം നിങ്ങൾ തല മറന്നു കൊണ്ട് എണ്ണ തേക്കണം എന്നുള്ളത് തന്നെയാണ്.. തല മറന്ന് എണ്ണ തേക്കണം എന്ന് പറയാൻ ഉള്ള പ്രധാന കാരണമെന്ന് പറയുന്നത് ഞാൻ അലർജിയിൽ സ്പെഷലൈസ് ചെയ്യുന്ന ഒരു ഡോക്ടർ ആയതുകൊണ്ട് തന്നെയാണ്.
നമുക്ക് പലർക്കും അറിയാവുന്നതുപോലെ തലയിൽ എണ്ണ തേച്ചു കഴിയുമ്പോൾ തല കൂടുതലായി വിയർക്കാനും ഇ എൻ ടി റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലം പ്രത്യേകിച്ചും നമ്മുടെ ശ്വാസകോശ നാളികളിൽ കഫം ഉണ്ടാകാനും മൂക്കടപ്പ് തുമ്മൽ തുടങ്ങിയ അലർജി പ്രശ്നങ്ങളെല്ലാം കൂടുതലാവാനും അതുപോലെ നമ്മുടെ കുട്ടികളിൽ ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതകൾ കൂടുതലാണ്.. ഇവിടെ പരിശോധനയ്ക്ക് വരുന്ന അലർജി രോഗികളിൽ പല ആളുകളിലും കണ്ടിട്ടുള്ള ഒരു കാര്യമാണ്.
തല നിറച്ച് എണ്ണ തേച്ചിരിക്കുകയാണ്.. അത് ചിലപ്പോൾ അവരുടെ നെറ്റിയിലേക്കും അതുപോലെതന്നെ കഴുത്തിലേക്ക് എല്ലാം പടർന്നിട്ടുണ്ടാവും.. ഈ തല മറന്നുകൊണ്ട് എണ്ണ തേക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് തല ഒഴിച്ച് ബാക്കിയുള്ള ഭാഗങ്ങളിൽ എല്ലാം എണ്ണ തേക്കണം എന്നുള്ളതുകൊണ്ടാണ്.. കാരണം നമ്മുടെ തലമുടിയിൽ ഈ എണ്ണ കൂടുതൽ സമയം ഇരുന്നു കഴിഞ്ഞാൽ നമ്മുടെ തല ഒരുപാട് വിയർക്കാനും അതുമാത്രമല്ല.
പലരീതിയിലുള്ള പൊടിപടലങ്ങളും നമ്മുടെ തലയിൽ വന്ന് അടിയാനും നമ്മൾ വിശ്വസിക്കുന്ന വായുവിൽ ഈ അലർജൻസ് എല്ലാം നമ്മുടെ ഉള്ളിലേക്ക് പോയി നമുക്ക് ഇതുപോലുള്ള പ്രശ്നങ്ങൾ കൂടുതലാവാൻ സാധ്യതയുണ്ട്.. പ്രത്യേകിച്ചും ഈ കൊറോണ കാലത്ത് നമ്മൾ കുളിക്കുമ്പോൾ ദേഹം മുഴുവൻ സോപ്പ് ഉപയോഗിച്ച് കഴുകാറുണ്ട് പക്ഷേ നമ്മുടെ തലയിൽ കുറച്ചു ഷാമ്പു ഉപയോഗിച്ച് തല ഒന്ന് കഴുകാൻ ആയിട്ട് എത്ര പേർ ഓർക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….