അവൾ കൂടുതൽ സന്തോഷത്തിൽ പെട്ടെന്ന് തന്നെ കുളികഴിഞ്ഞ് ബെഡ്റൂമിലേക്ക് വന്ന് അലമാരയിൽ നിന്ന് ഒരു ചുവന്ന വൽവറ്റ് നൈറ്റി എടുത്തു ധരിച്ചു.. അതിനുശേഷം അവൾ അലമാരിയുടെ കണ്ണാടിയിലേക്ക് നോക്കി നിന്നു.. നൈറ്റിയുടെ ഓരോ കൊക്കിയും ഇടുമ്പോൾ അവൾക്ക് എന്തൊക്കെയോ ഓർമ്മ വന്നിട്ട് അറിയാതെ അവൾ ചിരിച്ചു പോയി.. അവൾക്ക് ഇത്രയും സന്തോഷം ഉണ്ടാകാനുള്ള കാരണം എന്നു പറയുന്നത്.
അവളുടെ ഭർത്താവ് അഫ്സൽ ഇക്ക ഇന്ന് ദുബായിൽ നിന്ന് വരുന്ന ദിവസമാണ്.. ഇക്കാ പോയിട്ട് അഞ്ചുവർഷം തികയുകയാണ്.. രണ്ടാമത്തെ മോളെ വയറ്റിൽ ആയിരിക്കുമ്പോഴാണ് ഇക്ക ദുബായിലേക്ക് പോയത്.. ഇപ്പോൾ മോൻ ഒന്നാം ക്ലാസിലും മകൾ എൽകെജി യിലും ആണ് പഠിക്കുന്നത്.. ഇക്ക ഇങ്ങോട്ട് വന്നതും ഇനി ഒരിക്കലും തിരിച്ചു പോകരുത് എന്ന് പറയണം.. ഇത്രയും വർഷം അവിടെക്കിടുന്ന കഷ്ടപ്പെട്ടതും സമ്പാദിച്ചതും എല്ലാം മതി..
ഇനി ഇവിടെത്തന്നെ നാട്ടിൽ എന്തെങ്കിലും ഒക്കെ ബിസിനസ് ചെയ്ത ജീവിക്കാം ഇവിടെ ഇരുന്നാൽ കൂടുതൽ സമാധാനവും കിട്ടും.. ഇനി ഒരിക്കലും വയ്യ ഇങ്ങനെ ഇക്കയെ കാത്ത് ഓരോ ദിവസങ്ങൾ തള്ളി നീക്കിയിരിക്കാൻ.. ഭർത്താവിനോടുള്ള സ്നേഹം കാരണം അവൾക്ക് ഒട്ടും പിരിഞ്ഞിരിക്കാൻ കഴിയുന്നില്ലായിരുന്നു.. ഇന്നലെ രാത്രി വിളിച്ചപ്പോഴാണ് പറഞ്ഞത് ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുമെന്ന്.. ആരും ഇങ്ങോട്ടേക്ക് വിളിക്കാൻ വരണ്ട എന്നും കഴിഞ്ഞ പ്രാവശ്യം വന്നതുപോലെ ഒരു ടാക്സി വിളിച്ചു കൊണ്ട് ഞാൻ അവിടെ എത്തിക്കോളാം എന്നും വളരെ കർക്കശമായി തന്നെ പറഞ്ഞു..
പക്ഷേ അങ്ങനെയെല്ലാം പറഞ്ഞുവെങ്കിലും എനിക്ക് ഇക്കയ്ക്ക് ഒരു സർപ്രൈസ് കൊടുക്കണമെന്നും മനസ്സിലുണ്ടായിരുന്നു.. അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു പ്ലാൻ ഇട്ടത്.. എന്തായാലും കരിപ്പൂർ വിമാനത്താവളത്തിൽ എത്തുമ്പോൾ ഒരു 7 മണിയാവും.. അവിടുത്തെ പരിശോധനയെല്ലാം കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോൾ എങ്ങനെ പോയാലും ഒരു 9 മണിയാകും അതുകൊണ്ട് തന്നെ മക്കളെയെല്ലാം പെട്ടെന്ന് റെഡിയാക്കി കൊണ്ട് എയർപോർട്ടിലേക്ക് ചെല്ലണം.. അവൾ ആലോചനകൾ എല്ലാം മതിയാക്കി കൊണ്ട് വേഗം റെഡിയാവാൻ വേണ്ടി മക്കളെ വിളിച്ചുണർത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…