ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ വരുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. അമിതമായ വണ്ണം അതുപോലെ അമിതമായ ക്ഷീണം.. തളർച്ച അതുപോലെ ആർത്തവത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ.. മലബന്ധം അതുപോലെ മുടികൊഴിച്ചിൽ.. വളർച്ച തുടങ്ങി ഇത്തരം ഒരുപാട് ലക്ഷണങ്ങൾ കാണിക്കുന്ന ഒരു അസുഖമാണ് ഹൈപ്പോ തൈറോയ്ഡിസം എന്നു പറയുന്നത്.. നമുക്ക് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയിലെ ഒരുപാട് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്..
ഈ ഹോർമോണുകളിൽ എന്തെങ്കിലും വ്യത്യാസം വന്നു കഴിഞ്ഞാൽ അത് കൂടിയാലോ അല്ലെങ്കിൽ കുറഞ്ഞാലോ നമുക്ക് നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. പൊതുവേ നമുക്കറിയാം തൈറോയ്ഡിനെ രണ്ടായി തിരിച്ചിട്ടുണ്ട് അതായത് ഹൈപ്പോതൈറോഡിസം എന്നും അതുപോലെ ഹൈപ്പർ തൈറോയിഡിസം എന്നും.. തൈറോയ്ഡ് കൂടുന്ന ഒരു അവസ്ഥ വന്നാൽ അത് ഹൈപ്പർതൈറോയിസം ആണ്..
അതുപോലെ തൈറോയ്ഡ് ഹോർമോൺ കുറയുന്ന ഒരു അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്നത്.. കൂടുതൽ ആളുകളിലും കൂടുതലായി കണ്ടുവരുന്നത് ഹൈപ്പോ തൈറോയ്ഡിസം തന്നെയാണ്.. അപ്പോൾ ഇത്തരം ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്നീ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. പലപ്പോഴും നമ്മൾ എന്തെങ്കിലും അസുഖം ആയിട്ട് ഒരു ഡോക്ടറുടെ അടുത്തേക്ക് ചെല്ലുമ്പോഴാണ് നമുക്ക് തൈറോയ്ഡ് രോഗം ഉണ്ട് എന്ന് പോലും പലരും അറിയുന്നത് അല്ലെങ്കിൽ മനസ്സിലാക്കുന്നത്..
എന്തെങ്കിലും ആർത്തവ ക്രമക്കേടുകൾ അതുപോലെതന്നെ മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ വന്നു കഴിഞ്ഞു നമ്മൾ അതിനായി ചികിത്സയ്ക്കായി പോകുമ്പോൾ ഡോക്ടർ മറ്റ് ചില ലക്ഷണങ്ങൾ കൂടി ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ആയിരിക്കും ഇത്തരം ലക്ഷണങ്ങളെല്ലാം തമ്മിൽ കണക്ടഡ് ആണ് എന്നുള്ളത് നമ്മൾ അറിയുന്നത്.. കാരണം നമ്മുടെ തൈറോയ്ഡ് എന്നു പറയുന്നത് നമ്മുടെ ശരീരത്തിലുള്ള പലതരത്തിലുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….