November 30, 2023

ഏജ് കൂടിയാൽ പോലും കൂടുതൽ ആരോഗ്യത്തോടെയും യൗവനത്തോടെയും ഇരിക്കാൻ… വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എലിസബത്ത് രാജ്ഞി 96 വയസ്സ് വരെ നല്ല ആരോഗ്യവതിയായി നല്ല ഉന്മേഷത്തോടുകൂടി സ്വന്തം കാര്യങ്ങൾ എല്ലാം സ്വയം ചെയ്ത് ഒരു നിറ പുഞ്ചിരിയോടു കൂടി എന്നാൽ യൗവനവും ചെറുപ്പവും ഒരിക്കലും വിട്ടു പോകാത്ത രീതിയിൽ മുഖത്തും ശരീരത്തും അത് പ്രതിഫലിച്ചുകൊണ്ട് ജീവിച്ച ഒരു വ്യക്തിയാണ്.. നമ്മൾ പലരും പലരിൽ നിന്നും പല കാര്യങ്ങളും പഠിക്കേണ്ടതായിട്ടുണ്ട്.

   

നമുക്കിപ്പോൾ എലിസബത്ത് രാജ്ഞിയെ പോലെ നമ്മുടെ കാര്യങ്ങൾ എല്ലാം നോക്കാൻ ആയിട്ട് ഒരുപാട് സേവകർ അല്ലെങ്കിൽ ഒരുപാട് ഡോക്ടർമാർ അല്ലെങ്കിൽ മറ്റു പല ആളുകൾ ഒന്നും തന്നെ ഉണ്ടാവണം എന്നില്ല.. പക്ഷേ നമുക്ക് തന്നെ ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യം കൂടുതൽ കാത്തുസൂക്ഷിക്കാനും അതുപോലെ യൗവനം നിലനിർത്താനും അതുപോലെ തന്നെ നമ്മുടെ സ്കിന്നിന്റെ ആ ഒരു ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും ഒക്കെ ഒരുപാട് സാധ്യതകൾ ഉണ്ട്.

എന്നുള്ള കാര്യങ്ങളാണ് നമ്മൾ പ്രത്യേകമായി മനസ്സിലാക്കേണ്ടത്.. ആദ്യം പറഞ്ഞതുപോലെ ബ്രിട്ടീശ് രാജ്ഞിയുടെ ആരോഗ്യ രഹസ്യത്തിലേക്ക് അല്ലെങ്കിൽ അവർ ചെയ്തിരുന്ന കാര്യങ്ങളിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.. പ്രത്യേകിച്ച് അവരുടെ ഭക്ഷണരീതികളും അതുപോലെ തന്നെ അവരുടെ ഉറക്കവും അവരുടെ ഡെയിലി ആക്ടിവിറ്റീസ് എല്ലാം കൃത്യമായിട്ട് അവരുടെ ഡോക്ടർമാർ തന്നെ നിർദ്ദേശിച്ച് അവർക്ക് ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും അവർക്ക് ഉണ്ടായിരുന്ന ചെറിയ അസുഖങ്ങൾക്കുള്ള ട്രീറ്റ്മെൻറ് പോലും ഒരു ടീം ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നു എന്നുള്ളതാണ്.

നമ്മൾ പ്രത്യേകമായും മനസ്സിലാക്കേണ്ടത്.. നമുക്ക് അത്രയും ഡോക്ടർമാർ ഇല്ലെങ്കിലും നമ്മുടെ അടുത്ത ഒരു ഫാമിലി ഡോക്ടർ കൂടെയുണ്ടെങ്കിൽ ഇത്തരത്തിൽ നമുക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പീരിയോഡിക്കലി അത് കൂടുതൽ മനസ്സിലാക്കാനും പരിശോധിക്കാനും അതിന് ആവശ്യമായ ട്രീറ്റ്മെന്റുകൾ എടുക്കാനും നമുക്ക് സാധിക്കുന്നതാണ്.. അതിൻറെ കൂടെ ഭക്ഷണരീതികളിൽ കൂടുതലും നമ്മൾ ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *