ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കൂർക്കം വലി അതുപോലെ തന്നെ സ്ലീപ് അപ്നിയ അഥവാ ഉറക്കത്തിൽ ഉണ്ടാകുന്ന ശ്വാസ തടസ്സം തുടങ്ങിയ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങൾ എന്താണ്.. ഈ കൂർക്കം വലി എന്നുള്ള പ്രശ്നം രോഗിയുടെ മാത്രമല്ല അവരുടെ കൂടെ ഉറങ്ങുന്ന ആളുകളുടെയും ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നുണ്ട്.. രോഗം എന്നതിൽ ഉപരി പല വലിയ രോഗങ്ങളുടെയും തുടക്ക ലക്ഷണമായിട്ട് ഇതിനെ നമുക്ക് കാണാം..
ഉറക്കത്തിലെ ശ്വാസതടസം അല്ലെങ്കിൽ സ്ലീപ് അപ്നിയ ഇവയുടെ തുടക്ക ലക്ഷണമായി വേണം ഒരു കൂർക്കം വലി എന്നുള്ള പ്രശ്നത്തെ കാണാൻ ആയിട്ട്.. പുതിയ പഠനങ്ങൾ കാണിക്കുന്നത് ഉറക്കത്തിലെ ശ്വാസ തടസവും കൂർക്കംവലിയും നെഞ്ചിടിപ്പിന്റെ താളം തെറ്റൽ അതുപോലെ സ്ട്രോക്ക് ഹൃദ്രോഗങ്ങൾ.. ഫാറ്റി ലിവർ അതുപോലെ പ്രമേഹം ഓർമ്മക്കുറവ് ക്ഷീണം അതുപോലെ ഡിപ്രഷൻ തുടങ്ങി പലവിധ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ഇവ കാരണമാകാം എന്നുള്ളതാണ്..
ഇത്തരം ശ്വാസ തടസ്സങ്ങൾ മൂലം നമ്മൾ ഉറക്കത്തിൽ തന്നെ മരണപ്പെടാതെ ഇരിക്കാനും അതുപോലെതന്നെ പകല് ജോലി ചെയ്യുമ്പോഴും അതുപോലെ വണ്ടി ഓടിക്കുമ്പോഴും എല്ലാം ഉറങ്ങി പോകാതിരിക്കാൻ അതുപോലെ ഇതിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ആയി കണ്ടിന്യൂസ് പോസിറ്റീവ് എയർവെ പ്രഷർ മിഷ്യൻ ഘടിപ്പിച്ച ഉറങ്ങുന്ന ആളുകളുടെ എണ്ണവും വളരെയധികം കൂടി വരികയാണ്.. ഈ മിഷ്യൻ കൊണ്ട് കഴിയാതെ ഓപ്പറേഷൻ ചെയ്യേണ്ട ആളുകളുടെ എണ്ണവും ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. അപ്പോൾ എന്താണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്..
ഒരു ഹെൽത്ത് ടിപ്പ് തരുക എന്നതിലുപരി മോഡൽ മെഡിസിനിൽ ഉള്ള ചികിത്സാരീതികളെയും അവയുടെ ഗുണദോഷങ്ങളെയും അവയുടെ പരിമിതികളെ കുറിച്ച് കൂടുതൽ അറിവുകൾ നൽകുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം.. ഒപ്പം തന്നെ ജീവിതശൈലിയുമായി ഈ രോഗങ്ങൾക്ക് ഉള്ള ബന്ധവും നമ്മുടെ ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധവും രോഗമുക്തിയും എങ്ങനെ സാധ്യമാവാം എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….