ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പൈൽസ് അഥവാ മൂലക്കുരു എന്നുള്ള ഒരു അസുഖത്തെ കുറിച്ചാണ്.. ഇത് സർവ്വസാധാരണമായി ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ്.. അപ്പോൾ എന്താണ് ഒരു പൈൽസ് എന്നും എന്തൊക്കെയാണ് ഈ ഒരു രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്നും ഈയൊരു രോഗം നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും എന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാവുന്നതാണ്..
നമ്മുടെ മലദ്വാരത്തിന്റെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കം ആണ് പൈൽസ് അഥവാ ഹെമറോയിഡ് അല്ലെങ്കിൽ മൂലക്കുരു എന്നൊക്കെ പറയുന്നത്.. അത് പതുക്കെ പതുക്കെ താഴേക്ക് ഇറങ്ങി വരികയും അതായത് പലപല സാഹചര്യങ്ങൾ വരുമ്പോൾ അതായത് മലബന്ധം പോലുള്ള വല്ല പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അത് പതുക്കെ പതുക്കെ പുറത്തേക്ക് വരും.. ഈയൊരു അവസ്ഥയാണ് പൈൽസ് എന്ന് പറയുന്നത്.. ഇന്ന് പ്രായഭേദമന്യേ സർവ്വസാധാരണമായി ആളുകളിൽ കണ്ടുവരുന്നു..
കുട്ടികളിൽ പോലും ഈ ഒരു രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്.. പലപ്പോഴും ഈ രോഗങ്ങൾ ആളുകൾ പുറത്ത് പറയാൻ തന്നെ മടിക്കുന്നു അതുകൊണ്ടുതന്നെ രോഗം കൂടുതൽ കോംപ്ലിക്കേഷൻ എത്തുമ്പോഴാണ് പല രോഗികളും ഇതിനായി ട്രീറ്റ്മെന്റിന് വരുന്നത്.. ഒരു രോഗം സാധാരണയായി രണ്ട് തരത്തിൽ ഡിവൈഡ് ചെയ്തിട്ടുണ്ട്.. ഇന്റേണൽ പൈൽസയും അതുപോലെതന്നെ എക്സ്റ്റേണൽ പൈൽസും..
ഇതിൻറെ പേര് പോലെ തന്നെയാണ് ഇന്റേണൽ എന്ന് പറയുമ്പോൾ അകത്തും എക്സ്റ്റേണൽ എന്ന് പറയുമ്പോൾ പുറത്തും കാണപ്പെടുന്ന ഒരു അസുഖം.. ഇന്റേണൽ പൈൽസ് എന്ന് പറയുമ്പോൾ നമ്മുടെ മലദ്വാരത്തിന്റെ ഉള്ളിൽ ഉള്ള രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വീക്കം.. ഇത് സാധാരണയായി അധികം വേദനയോ അല്ലെങ്കിൽ ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…