ഒരു അമ്മയുടെയും മകൻറെയും ആത്മാർത്ഥമായ സ്നേഹത്തിൻറെ കഥ..

ജനലുകളുടെ കമ്പിയിൽ പിടിച്ചു നിൽക്കുകയായിരുന്നു ഉണ്ണി.. രാത്രി ഒരുപാട് വൈകിയിരുന്നു.. നിമ പതിയെ ആ തോളുകളിൽ തൊട്ടു.. കിടക്കുന്നില്ലേ..നിമാ ഞാനിന്ന് അമ്മയുടെ കൂടെയാണ് കിടക്കുന്നത് അവൻറെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.. തൊട്ടിൽ കിടന്നിരുന്ന കുഞ്ഞ് ഉണർന്നു കരയാൻ തുടങ്ങിയപ്പോൾ അവളുടെ ശ്രദ്ധ തിരിഞ്ഞു.. അവൾ തൊട്ടിലിൽ അരികിലിരുന്ന് പതിയെ അത് ആട്ടി .. നീ എന്തായാലും കിടന്നോളൂ എന്ന് പറഞ്ഞുകൊണ്ട് അവൻ റൂമിൽ നിന്ന് ഇറങ്ങിപ്പോയി.. അവൾ ഷീറ്റ് വിരിക്കാൻ തുടങ്ങുകയായിരുന്നു.. വാതിലിന് അരികിൽ മകനെ കണ്ടപ്പോൾ അവർ കുറച്ച് അത്ഭുതത്തോടുകൂടി നോക്കി..

എന്താ മോനെ.. ഒന്നുമില്ല അമ്മേ.. ഉണ്ണി പതിയെ അവർക്ക് അരികിൽ ഇരുന്നു എന്നിട്ട് ആ കൈകൾ പിടിച്ചു.. ഒരു തളർച്ച അനുഭവപ്പെടുന്നു അമ്മേ.. അമ്മ എന്തിനാ ഈ ജോലി എന്നെ ഏൽപ്പിച്ചത്.. ജോലിയോ.. ഉണ്ണി നീ ഓപ്പറേഷൻ സമയത്ത് എൻറെ മുൻപിൽ ഉണ്ടാവണം.. നിന്നെ കണ്ടു കൊണ്ട് വേണം എൻറെ കണ്ണുകൾ അടയാൻ.. അതുപോലെ കണ്ണുകൾ തുറക്കുകയാണെങ്കിൽ അതിനുമുമ്പിലായി നീ വേണം.. ഇനി ഒരിക്കലും കണ്ണുകൾ തുറന്നില്ല എങ്കിലും എൻറെ കണ്ണുകൾക്കുള്ളിൽ എപ്പോഴും നീ വേണം..

അതുകൊണ്ടാണ് അമ്മ അങ്ങനെയൊക്കെ പറഞ്ഞത്.. അമ്മ പ്ലീസ് ഇങ്ങനെയൊന്നും ദയവുചെയ്ത് പറയരുത് അവൻ വേദനയോട് കൂടി പറഞ്ഞു.. ഒരു മിടുക്കൻ ഡോക്ടർ അല്ലേ എൻറെ മോൻ.. എന്നിട്ടാണോ നിനക്ക് ഇത്രയും പേടി.. ഇതൊരു നിസ്സാരമായ സർജറി ആണ് എന്ന് പറഞ്ഞത് നീ തന്നെയല്ലേ.. ഗർഭപാത്രം എന്നു പറയുന്നത് വലിയ ഒരു സംഭവമല്ല..

ഒരു തുണിസഞ്ചിയുടെ അത്രയേ ഉള്ളൂ എന്നൊക്കെ പറഞ്ഞിട്ട്.. അതു മാറ്റുന്നതിന് എനിക്ക് യാതൊരു പേടിയും ഇല്ല പിന്നെ നിനക്ക് എന്താണ് ഇത്ര പേടി.. ഉണ്ണി പതിയെ അവന്റെ തല അമ്മയുടെ മടിയിലേക്ക് വെച്ചു.. നാളെ മുതൽ താൻ ഇതുവരെ കിടന്ന സ്ഥലം ഇല്ലാതാക്കുകയാണ്.. ഉണ്ണിയുടെ ശിരസ്സിലൂടെ അമ്മയുടെ വിരലുകൾ തലോടിക്കൊണ്ടിരുന്നു.. അവന്റെ ഹൃദയത്തിലെ തിര ഇളക്കങ്ങൾ അവർക്ക് കേൾക്കാമായിരുന്നു.. മോൻ എന്തായാലും പോയി കിടന്നുറങ്ങു അവളും കുഞ്ഞും റൂമിൽ തനിച്ചല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *