സയാറ്റിക് നർവിൻ്റെ തകരാറുകൾ മൂലം വരുന്ന പ്രധാന പ്രശ്നങ്ങൾ.. ഇതെങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് പറയാറുള്ള ഒരു പ്രധാന പ്രശ്നമാണ് ഡോക്ടറേ കാലുകളിൽ അതികഠിനമായ വേദനയാണ് അതുപോലെ കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പ് എന്നുള്ള പ്രശ്നം.. അതുപോലെ പുകച്ചിൽ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ വന്നു പറയാറുണ്ട്.. ആളുകൾക്കും ഇതിൻറെ കാരണങ്ങളെക്കുറിച്ച് വലിയ അറിവ് ഇല്ല.. പലരും ചോദിക്കാറുണ്ട് ഈ കാലു വേദനയുടെ ഭാഗമായിട്ടാണ് മറ്റു പല അസുഖങ്ങളും വരുന്നത് എന്നൊക്കെ.. കാലുകളിലെ ഉള്ള വേദന അതുപോലെ തരിപ്പ് എന്നിവയെല്ലാം കാലുകളിലെ പ്രശ്നങ്ങൾ കൊണ്ട് മാത്രമല്ല നമുക്ക് അനുഭവപ്പെടുന്നത്.. അതിൻറെ എല്ലാം ഒരു മൂല കാരണം എന്ന് പറയുന്നത് മറ്റൊരു ഭാഗത്ത് നിന്നാണ്..

അതായത് മിക്ക ആളുകൾക്കും ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളിൽ നിന്നാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അപ്പോൾ അതിൽ ചില പ്രധാനപ്പെട്ട കണ്ടീഷൻസ് ഉണ്ട്.. അപ്പോൾ ഏതൊക്കെ സാഹചര്യങ്ങൾ അല്ലെങ്കിൽ കണ്ടീഷനിൽ ആണ് ഇത്തരത്തിൽ നമ്മുടെ കാലുകളിലേക്ക് വേദന അനുഭവപ്പെടുന്നത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. ആദ്യം തന്നെ പറയുന്നത് സയാറ്റിക്ക എന്നുള്ള ഒരു അസുഖത്തെക്കുറിച്ചാണ്..

ഇതിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും അല്ലെങ്കിൽ പലർക്കും അറിയാവുന്ന കാര്യം കൂടിയാണ്.. സയാറ്റിക് നർവ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ഒരു നർവാണ്.. ഈ ഞരമ്പ് വഴി നമ്മുടെ കാലിന്റെ പിൻഭാഗത്ത് കൂടി ഇത് പാസ് ചെയ്യുന്നു.. നമ്മുടെ കാലിൽ ഉള്ള എല്ലാ മസിലുകളിലേക്കും ഇത് സപ്ലൈ ചെയ്യുന്നുണ്ട്..

ഇത് ഓരോ ബ്രാഞ്ച് ആയിട്ടാണ് സപ്ലൈ ചെയ്യുന്നത്.. അപ്പോൾ നമുക്ക് നമ്മുടെ കാലിൽ വരുന്ന പ്രശ്നങ്ങൾ എല്ലാം സയാറ്റിക് നർവ് കംപ്രഷൻ കൊണ്ട് വരുന്നതായിരിക്കും.. അടുത്തതായി പറയുകയാണെങ്കിൽ നമുക്ക് എന്തെങ്കിലും ആക്സിഡൻറ് സംഭവിച്ച ട്രോമാ വരുമ്പോൾ അല്ലെങ്കിൽ ഇതുപോലെ എന്തെങ്കിലും ഇഞ്ചുറി വരുന്ന സമയത്ത് ഇതുപോലെ ഞരമ്പുകൾക്ക് തകരാറുകൾ സംഭവിക്കാറുണ്ട്..

പലരും ഒന്നും പറയാറുണ്ട് നടക്കുമ്പോൾ ഒരുപാട് വെയിറ്റ് തോന്നുന്നു, അതുപോലെ പ്രോപ്പർ ആയി നടക്കാൻ കഴിയുന്നില്ല എന്നൊക്കെ.. കാലുകൾക്ക് ബലം ഇല്ലാത്തതുപോലെ അനുഭവപ്പെടുന്നു എന്നൊക്കെ പറയാറുണ്ട്.. ഇതെല്ലാം തന്നെ ഈയൊരു രോഗവുമായി ബന്ധപ്പെട്ടതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *