ഇത്തരം ചെറിയ രോഗങ്ങൾ നിസ്സാരമായി തള്ളിക്കളഞ്ഞാൽ നിങ്ങൾ ഒരു നിത്യ രോഗിയായി മാറും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വളരെ വ്യാപകമായി ഇന്ന് ആളുകളിൽ കണ്ടുവരുന്ന അപ്പർ റെസ്പിറേറ്ററി ട്രാക്ക് നെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ നിങ്ങളുമായി പറയാൻ പോകുന്നത്.. അതായത് എളുപ്പത്തിൽ പറയുകയാണെങ്കിൽ നമ്മുടെ ശ്വാസകോശത്തിന് മുകളിലുള്ള ഭാഗങ്ങളെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങൾ.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം എന്നു പറയുന്നത്കഫം മൂലം ഉണ്ടാകുന്ന പ്രോബ്ലംസ് ആണ്..

ഇത് ഒരു ചെറിയ പ്രശ്നമായി പലരും കാണുന്നുണ്ട് പക്ഷേ ഇത് നേരെ ശ്രദ്ധിക്കാതിരുന്നാൽ വലിയ വലിയ കോംപ്ലിക്കേഷനുകളിലേക്ക് ഇവ നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.. അതായത് പല മാരകമായ രോഗങ്ങളും തുടങ്ങുന്നത് ചെറിയ ചെറിയ പ്രശ്നങ്ങളിൽ നിന്ന് ആയിരിക്കും.. ഇത്തരത്തിലുള്ള അസുഖങ്ങൾ ആദ്യം ഉണ്ടാകുമ്പോൾ നമ്മൾ അതിലെ നിസ്സാരമായി തള്ളിക്കളയുകയാണ് പതിവ്.. പക്ഷേ പിന്നീട് അത് ശ്രദ്ധിക്കാതെ വരുമ്പോൾ അത് കൂടുതൽ കോംപ്ലിക്കേറ്റഡ് ആയി മാറുകയും ചെയ്യുന്നു.. ഈ കഫക്കെട്ട് പിന്നീട് നമ്മളെ ആസ്മ പോലുള്ള മാരകമായ രോഗങ്ങളിലേക്ക് വരെ കൊണ്ട് ചെന്ന് എത്തിക്കും..

അപ്പോൾ എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്നതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. ഏറ്റവും കൂടുതൽ ഈ ചൂടുള്ള സമയങ്ങളിൽ നമ്മളെ ബാധിക്കുന്നത് കഫം മൂലമുള്ള പ്രശ്നങ്ങൾ തന്നെയാണ്.. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കഫം ഉണ്ടാകുന്നത്.. കഫം ഉണ്ടാകുന്നത് മോശമായ കാര്യമാണോ.. ഒരിക്കലുമല്ല അതായത് നമ്മുടെ ശരീരത്തിലെ ഒരു ചീത്ത വസ്തുവിനെ പുറന്തള്ളാനുള്ള ശരീരത്തിൻറെ ഒരു പ്രതികരണമാണ് ഇത്..

ഒരു കഫം ആയി അത് പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിന് അകത്ത് ഉണ്ടായിരുന്ന നല്ലതല്ലാത്ത ഒരു വസ്തുവിനെ ശരീരം പുറന്തള്ളാൻ വേണ്ടി ഈയൊരു മാർഗമായി ഉപയോഗിക്കുന്നു എന്ന് മാത്രം.. പക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ടത് ഈ കഫത്തിന് നിറവ്യത്യാസം വരുമ്പോഴാണ്.. ചിലപ്പോൾ കഫത്തിന് യാതൊരു നിറവും ഉണ്ടാവില്ല.. എന്നാൽ മറ്റു ചില ആളുകൾക്ക് അത് മഞ്ഞനിറത്തിൽ കണ്ടു എന്ന് വരാം.. മറ്റു ചിലർക്ക് അത് പച്ച നിറം ആയിരിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *