ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് വാസ്തുപരമായിട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്ന ഒരു കാര്യമാണ് അതായത് തിരുമേനി വീടിൻറെ ദിശ അല്ലെങ്കിൽ കവാടം ദർശനം എന്ന് പറയുന്നത് കിഴക്കോട്ടാണ് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്തേക്കാണ് അല്ലെങ്കിൽ വടക്കോട്ട് ആണ് ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ അല്ലെങ്കിൽ ദോഷമുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ.. അപ്പോൾ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളെക്കുറിച്ചാണ് എന്നെ വീടുകളിൽ നിങ്ങളുമായി പങ്കുവെക്കുന്നത്..
ആദ്യമായി നിങ്ങളുടെ വീടിൻറെ ദർശനം ഇവിടെ പറയാൻ പോകുന്ന എട്ട് ദിശകളിൽ ഏത് ദിശയിലാണ് നിങ്ങളുടെ വീടിൻറെ കവാടം എന്ന് നിങ്ങൾ മനസ്സിലാക്കിക്കൊള്ളു.. അതായത് വീടിന് 8 ദിക്കുകളാണ് പ്രധാനമായും വരുന്നത്.. വാസ്തുപരമായിട്ട് ഈ 8 ദിക്കുകളാണ് ഉള്ളത്.. ഇതിൽ ആദ്യത്തെ ദിക്ക് എന്ന് പറയുന്നത് കിഴക്കാണ്.. രണ്ടാമത്തെ ദിക്ക് വടക്കാണ്.. മൂന്നാമത്തെ ദിക്ക് പടിഞ്ഞാറാണ്.. നാലാമത്തേത് തെക്ക്.. ഇത് കൂടാതെ തെക്ക് കിഴക്ക് അതുപോലെ തെക്ക് പടിഞ്ഞാറ്.. വടക്ക് കിഴക്ക് അതുപോലെ വടക്ക് പടിഞ്ഞാറ് ഇങ്ങനെ 8 ദിക്കുകളിലേക്കാണ് ഒരു വീട് ൻ്റേ പ്രധാന ദർശനം എന്നു പറയുന്നത്..
ഇതിലേതാണ് നിങ്ങളുടേത് എന്ന് നിങ്ങൾ മനസ്സിലാക്കി വയ്ക്കുക.. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഈ പറയുന്ന എട്ട് ദിക്കുകളിലും വീടിൻറെ ദർശനം വന്നാൽ ഉണ്ടാകുന്ന പ്രധാന ഫലങ്ങളെ കുറിച്ചാണ്.. അതുപോലെ ചില ദിക്കുകളിൽ വീടിൻറെ ദർശനം വരുന്നത് വലിയ ദോഷമാണ്.. ചില ദിശകളിൽ ഒരിക്കലും വീടിൻറെ ദർശനം വരാൻ പാടില്ല..
ഇത് നമുക്ക് മരണസാധ്യതകൾ പോലും കൊണ്ടുവരും എന്നുള്ളതാണ്.. അതുപോലെ മറ്റു ചില ദിശകളിൽ വീടിൻറെ ദർശനം വരുന്നത് വളരെ നല്ലതാണ്.. അപ്പോൾ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാം നിങ്ങളുടെ വീടിൻറെ ദർശനം ശരിയായ ദിശയിലാണോ.. അതുപോലെ നിങ്ങളുടെ വീടിൻറെ ദർശനപരമായിട്ട് നിങ്ങൾക്ക് വല്ല ദോഷങ്ങളും ഉണ്ടോ എന്നുള്ളത് മനസ്സിലാക്കാം..
ആദ്യം നിങ്ങളുടെ വീടിൻറെ ദർശനം പടിഞ്ഞാറ് ഭാഗത്തേക്ക് ആണെങ്കിൽ പടിഞ്ഞാറ് അതായത് സൂര്യഭഗവാൻ അസ്തമിക്കുന്ന ദിക്ക്.. ഇത് കൊണ്ട് നമുക്ക് വലിയ ദോഷവും ഇല്ല അതുപോലെ വലിയ ഗുണവുമില്ല എന്ന് പറയാം.. എന്നാൽ ഗുണമുണ്ട്.. ആർക്കാണ് ഗുണം എന്ന് ചോദിച്ചാൽ കലാകായിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരുപാട് ഗുണമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….