ഒരുപാട് ആളുകളെ എന്നോട് ദിവസവും മെസ്സേജ് അയച്ചു അതുപോലെ വിളിച്ചും ചോദിക്കാനുള്ള ഒരു കാര്യമാണ് തിരുമേനി ജീവിതത്തിൽ ഉള്ള കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം വിട്ടൊഴിയാനും അതുപോലെ സമ്പൽ സ്ഥിതി മെച്ചപ്പെടുവാനും ഐശ്വര്യങ്ങൾ കുടുംബത്തിലേക്ക് വന്നുചേരാനും എന്താണ് ചെയ്യേണ്ടത് എന്നും അതിനുള്ള ഒരു മാർഗ്ഗം പറഞ്ഞു തരുമോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്..
ഞാൻ ഇതിനുമുമ്പും ഇത്തരത്തിൽ ഒരുപാട് പരിഹാരമാർഗങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ട് അവയെല്ലാം ചെയ്തിട്ട് ഒരുപാട് ആളുകൾ അവരുടെ ജീവിതത്തിൽ നല്ല മാറ്റം ഉണ്ടായി എന്നു പറയാറുണ്ട് അതെല്ലാം കേൾക്കുമ്പോൾ തന്നെ വളരെയധികം സന്തോഷമാണ് തോന്നുന്നത്.. അപ്പോൾ അത്തരം പരിഹാരം മാർഗങ്ങളെ പോലെ തന്നെ ഇന്ന് ഞാൻ ചെയ്ത എനിക്ക് വളരെയേറെ എൻറെ ജീവിതത്തിൽ ഫലം നൽകിയ ഒരു പരിഹാരമാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ഒരുപക്ഷേ ഞാൻ ഈ കാര്യം പറയുമ്പോൾ പലർക്കും ഇത് മുൻപേ അറിയാവുന്ന കാര്യമായിരിക്കാം..
കാരണം വീട്ടിൽ മുത്തശ്ശന്മാരും അല്ലെങ്കിൽ മുത്തശ്ശന്മാരും ഉള്ളവരൊക്കെയാണെങ്കിലും അവർ ഇത് പറഞ്ഞുതന്നിട്ട് നിങ്ങൾ കേട്ടിട്ടുണ്ടാവും.. തീർച്ചയായും ഒരു മാർഗ്ഗം നിങ്ങൾക്ക് അറിയാമെങ്കിൽ അല്ലെങ്കിൽ ഇത് ചെയ്തിട്ടുണ്ടെങ്കിൽ വളരെ നല്ല കാര്യമാണ്.. അപ്പോൾ ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു കുടുക്ക വാങ്ങിയിട്ട് വരണം എന്നുള്ളതാണ്.. ഇതിനെ വഞ്ചി എന്നും അല്ലെങ്കിൽ ഉണ്ടിയപാനി എന്നും പറയാറുണ്ട്. ഇത് വാങ്ങുമ്പോൾ ഓടിന്റെ തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കുക..
മറ്റുള്ള തരത്തിലുള്ള ഒന്നും വാങ്ങരുത്.. ഇവ വാങ്ങേണ്ടത് ഏത് ദിവസമാണ് വാങ്ങിക്കേണ്ടത് എന്ന് ചോദിച്ചാൽ വ്യാഴം അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ വാങ്ങിക്കുന്നതാണ് ഏറ്റവും ഉത്തമം.. ഈ ദിവസങ്ങളിൽ വാങ്ങിക്കൊണ്ടുവന്ന ഇത് വീടിൻറെ ഏതെങ്കിലും ഭാഗങ്ങളിൽ ഭദ്രമായി വയ്ക്കുക..
അതിനുശേഷം എല്ലാ മാസവും പൗർണമി ദിവസം വരുമല്ലോ.. ഇനി അറിയാത്തവർ ഇത് കലണ്ടറിൽ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവുന്നതാണ്.. അങ്ങനെ പൗർണമി ദിവസം ഈ കുടുക്ക എടുത്ത് നമുക്ക് ശുദ്ധീകരിക്കാം.. അല്പം ഒരു പാത്രത്തിൽ ശുദ്ധമായ വെള്ളം എടുത്ത ശേഷം അതിലേക്ക് മൂന്ന് തുളസിയില പറിച്ച് ഇടാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….