ടെക്സ്റ്റൈൽ ഷോപ്പിൽ ജോലിചെയ്യുന്ന അമ്മയോട് അവിടുത്തെ മുതലാളി മോശമായി പെരുമാറിയപ്പോൾ ഈ മകൻ ചെയ്തത് കണ്ടോ…

ഞാൻ ചോദിച്ച പൈസയുടെ കാര്യം എന്തായി.. ഹാൻഡ് ബാഗിലേക്ക് കുട തിരുകിക്കൊണ്ട് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ പിന്നിൽ നിന്ന് ഒരു ഓർമ്മപ്പെടുത്തൽ പോലെ ദീപുവിൻറെ ചോദ്യം അവളുടെ കാതുകളിൽ വീണു.. അമ്മ ഒന്ന് രണ്ട് പേരോട് ചോദിച്ചിട്ടുണ്ട് മോനെ.. പക്ഷേ എവിടുന്നും ഇതുവരെ തരപ്പെട്ടിട്ടില്ല.. ഒരു ഇടറിയ ശബ്ദത്തിൽ സുമ തന്റെ മകനോട് പറഞ്ഞു.. എനിക്ക് അത് വളരെ അത്യാവശ്യമായിരുന്നു പൈസ കിട്ടിയില്ലെങ്കിൽ വളരെ ബുദ്ധിമുട്ടാവും..

അവളുടെ മുഖത്ത് നിന്നും നീരസത്തോടെ മുഖം തിരിച്ചു കൊണ്ട് ദീപു അകത്തേക്ക് കയറിപ്പോയി.. എന്തു പറയണം എന്ന് അറിയാതെ അവൾ ഒരു നിമിഷം അവിടെ തന്നെ നിന്നു.. അവളുടെ കണ്ണുകളിൽ നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഒന്നും മിണ്ടാതെ ബസ്റ്റോപ്പ് ലക്ഷ്യമാക്കി കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ അനുസരണയില്ലാതെ അവളുടെ കണ്ണുകൾ വീണ്ടും ഒഴുകിക്കൊണ്ടിരുന്നു.. അവൻ ഒരു കുഞ്ഞു മൊബൈൽ ഫോൺ ആണ് ചോദിക്കുന്നത്..

7000 രൂപ വേണ്ടിവരും.. ഈ 7000 രൂപ ഉണ്ടാക്കാൻ എന്താണ് ചെയ്യുക.. കഴിഞ്ഞ മാസത്തെ വാടക കൊടുത്തത് തന്നെ നുള്ളി പെറുക്കിയാണ്.. ഒരുപാട് ജോലികൾ ചെയ്ത മടുത്താണ് ഒരു പരിചയക്കാരെ മുഖാന്തരം നഗരത്തിലെ ഒരു ഇടത്തരം ടെക്സ്റ്റൈൽ ഷോപ്പിൽ ഈ ചെറിയ ജോലി തരപ്പെടുത്തി എടുത്തത്.. ആദ്യം ഒന്നും വലിയ കുഴപ്പമുണ്ടായിരുന്നില്ല.. പക്ഷേ പഴയ സ്ഥലങ്ങളിലെല്ലാം ജോലി മതിയാക്കാൻ ഉള്ള പഴയ കാരണം തന്നെ ഇവിടെയും തലപൊക്കിയിരുന്നു.. തൻറെ നല്ല പ്രായത്തിൽ ഭർത്താവ് മരിച്ചുപോയ സുന്ദരിയായ ജോലിക്കാരിയോട് മുതലാളിക്ക് പ്രണയം..

60 കഴിഞ്ഞാ ആ തന്തയുടെ സൂക്കേട് വേറെയാണ് എന്ന് അറിയാഞ്ഞിട്ട് അല്ല പക്ഷേ പറക്കമുറ്റത്ത് കുഞ്ഞിനെയും കൊണ്ട് അതിജീവനത്തിന്റെ പരക്കംപാച്ചിലിൽ ഏതൊരു അവസ്ഥയും അതിൻറെ അങ്ങയെ അറ്റം വരെ സഹിച്ചും ക്ഷമിച്ചും പിടിച്ചുനിൽക്കാൻ തന്റെ കഴിഞ്ഞ കാലങ്ങളിൽ എപ്പോഴോ അവൾ ശീലിക്കപ്പെട്ടിരുന്നു..

പതിവില്ലാതെ അമ്മ നേരത്തെ വരുന്നത് കൊണ്ട് ദീപു ടിവിയുടെ മുന്നിൽ നിന്നും എഴുന്നേറ്റു കൊണ്ട് ഉമ്മറത്തേക്ക് ചെന്നു.. ഒട്ടും തെളിച്ചമില്ലാത്ത അമ്മയുടെ മുഖം കണ്ടപ്പോൾ അവൻ ഊഹിച്ചു എന്നും പൈസ കിട്ടിയിട്ടില്ല എന്ന്.. പൈസ കിട്ടിയില്ല അല്ലേ അവൻ സുമയുടെ മുഖത്തേക്ക് നോക്കി.. ഇല്ല അവൾ അവൻറെ മുഖത്തേക്ക് വേദനയോടെ നോക്കി ഒന്നും മന്ദഹസിച്ചു.. എനിക്ക് അറിയാമായിരുന്നു കിട്ടില്ല എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *