ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. ഇന്ന് നമ്മുടെ ലോകത്തിൽ ഒരു 80% ആളുകൾക്കും ഉള്ള ഒരു പ്രധാന ബുദ്ധിമുട്ടാണ് ഗ്യാസ് പ്രോബ്ലംസ് എന്ന് പറയുന്നത്.. ഇവിടെ പരിശോധനയ്ക്ക് ഒരു 200 പേരെ വരുന്നുണ്ടെങ്കിൽ അതിൽ ആരോട് ചോദിച്ചാലും അല്ലെങ്കിൽ അതിൽ ഒരു 180 പേർക്കും ഇത്തരം പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരിക്കും.. പല ആളുകളും പരിശോധനയ്ക്ക് പലപല രോഗങ്ങളുമായിട്ട് വരുന്നതാണ് എങ്കിൽ പോലും അതിൽ ഒരു 80% ആളുകളെ എടുത്താൽ അതിൽ 40% പേർക്കും ഈയൊരു ഗ്യാസ് പ്രോബ്ലംസ് മാത്രമായി വരുന്നവരാണ്.. ബാക്കി 40 ശതമാനം ആളുകൾ മറ്റു രോഗങ്ങളുടെ ഭാഗമായി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് മാത്രം..
പലരും എന്നോട് പറയാറുണ്ട് ഡോക്ടറെ പണ്ടൊക്കെ ഗ്യാസ് പ്രോബ്ലംസ് ഉണ്ടെങ്കിൽ പോലും ഭക്ഷണം ഒക്കെ കഴിക്കാൻ കഴിയുമായിരുന്നു.. പക്ഷേ ഇപ്പോൾ അങ്ങനെയല്ല സ്ഥിതി ഇത്തിരി പച്ച വെള്ളം കുടിച്ചാൽ പോലും എനിക്ക് വയറിൽ ഗ്യാസ് വന്ന് നിറയുന്ന ഒരു അവസ്ഥയാണ്.. അതായത് വെറും പച്ചവെള്ളം പോലും വയറിൽ പോയാൽ ദഹിക്കാത്ത അവസ്ഥയാണ്.. അതുപോലെ മലബന്ധം പോലുള്ള പ്രശ്നങ്ങളുണ്ട്.. ഭക്ഷണം കഴിക്കുന്നതിനു മുൻപും പ്രശ്നമാണ് എന്നാൽ ഭക്ഷണം കഴിച്ചാലോ അതും പ്രശ്നം ആണ്..
എന്നാൽ മറ്റുചില ആളുകൾക്ക് ചില ഭക്ഷണങ്ങളൊന്നും കഴിക്കാൻ പറ്റില്ല അതായത് ചിലർക്ക് കടല പോലുള്ള വർഗ്ഗങ്ങൾ കഴിച്ചാൽ പ്രശ്നമാണ് അതുപോലെ പയർ കഴിച്ചാൽ പ്രശ്നമാണ്.. ഉരുളക്കിഴങ്ങ് കഴിച്ചാൽ പ്രശ്നമാണ് അതുപോലെ മുട്ട.. ചിക്കൻ തുടങ്ങിയ ഭൂരിഭാഗം സാധനങ്ങളും ഇത്തരക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്..
പലർക്കും ഇതിൽ ഒരുപാട് ഭക്ഷണങ്ങൾ അവരുടെ ഫേവറേറ്റ് ആയിരിക്കും കഴിക്കണം എന്ന് അതിയായ ആഗ്രഹമുണ്ടാകും പക്ഷേ അത് ഒരു ചെറിയ കഷ്ണം പോലും കഴിച്ചാൽ അത് പിന്നീട് വലിയൊരു ഗ്യാസ് പ്രോബ്ലം ആയി മാറുകയാണ് ചെയ്യുന്നത്.. ഇത്തരത്തിൽ ഈയൊരു പ്രശ്നത്തെ പേടിച്ചുകൊണ്ടുതന്നെ പലരും ഇതുപോലുള്ള ഭക്ഷണങ്ങളൊന്നും കഴിക്കാറില്ല.. ഇത്തരം ആളുകൾക്ക് ഇറച്ചി മീനും മുട്ട തുടങ്ങിയവയാണ് പ്രശ്നമെങ്കിൽ മറ്റു ചില ആളുകൾക്ക് പച്ചക്കറി വരെ കഴിച്ചാൽ പ്രശ്നമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….