ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ ബാധിച്ചിരിക്കുന്ന ഒരു അസുഖമാണ് പ്രമേഹം എന്നു പറയുന്നത്.. ഇതിനെ നിശബ്ദ കൊലയാളി എന്ന് പോലും വിശേഷിപ്പിക്കാറുണ്ട്.. കാരണം ഈ രോഗം വന്നു കഴിഞ്ഞാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി അസുഖങ്ങളാണ് നമ്മളെ തേടിയെത്തുന്നത്.. മാത്രമല്ല ജീവിതകാലം മുഴുവൻ മരുന്നുകളും കഴിക്കേണ്ടിവരും.. പലപ്പോഴും ഇന്നത്തെ ആളുകളുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന തകരാറുകൾ മൂലമാണ് ഇത്തരം ലൈഫ് സ്റ്റൈൽ ഡിസീസസ് നമ്മളെ പിടികൂടുന്നത്..
പത്തൊമ്പതാം നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഈ രോഗം അറിയപ്പെട്ടിരുന്നു എന്നാൽ 19 ആം നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഈ ഒരു രോഗത്തെക്കുറിച്ച് വളരെ ആധികാരികമായി മനുഷ്യർ പഠനം നടത്താൻ തുടങ്ങിയത്.. മാത്രമല്ല അന്നുമുതലാണ് ഇതിന് ചികിത്സകൾ ആരംഭിച്ചതും.. പക്ഷേ ഇത്രത്തോളം വർഷങ്ങൾക്കു മുൻപേ പഴക്കമുള്ള ഒരു രോഗമായിട്ട് പോലും പല ആളുകൾക്കും ഇതിനെക്കുറിച്ച് ഒരു വ്യക്തമായ ധാരണ അല്ലെങ്കിൽ അറിവില്ല എന്നുള്ളതാണ് സത്യാവസ്ഥ..
അതായത് ഈയൊരു രോഗം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം എന്ന്.. അതല്ലെങ്കിൽ ഈ രോഗം വരാതിരിക്കാനായി ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കാം അല്ലെങ്കിൽ എന്തെല്ലാം കഴിക്കാം ഒഴിവാക്കാം എന്നുള്ളതിനെ കുറിച്ച് ഇന്നും മനുഷ്യർക്ക് ഒരു പൊതു ധാരണ അല്ലെങ്കിൽ അറിവ് ഇല്ല എന്നുള്ളതാണ്.. ഇന്ന് പ്രമേഹം എന്ന അസുഖത്തെക്കുറിച്ച് ഒരുപാട് റിസർച്ചുകൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് മാത്രമല്ല ഇതിനെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്.. ഇത്രത്തോളം മോഡേൺ മെഡിസിൻ പുരോഗമിച്ചിട്ടും ഏറെ അസുഖത്തിന് ഇന്നും ഒരു കുറവില്ല മാത്രമല്ല മനുഷ്യർക്ക് ഇതിനെക്കുറിച്ച് ഒട്ടും അറിവും ഇല്ല എന്നുള്ളതാണ് വാസ്തവം..
ഇന്ന് ഇന്ത്യയിൽ എടുത്തു നോക്കുകയാണെങ്കിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. ഇന്ന് ഏതൊരു ഹോസ്പിറ്റൽ എടുത്താലും അവിടെ വരുന്ന ഒപി വിഭാഗത്തിലുള്ള രോഗികളിൽ ഒരു 60% രോഗികളും ഈ ഒരു പ്രമേഹരോഗം അല്ലെങ്കിൽ അതിനോട് ബന്ധപ്പെട്ട രോഗങ്ങളുമായി കാണിക്കാൻ വരുന്നവരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=hJ5nztuSJ2M