ഇനി നാട്ടിലേക്ക് പോകാൻ വെറും ഒരാഴ്ച കൂടിയേ ഉള്ളൂ.. എൻറെ 15 വർഷത്തെ പ്രവാസജീവിതം അതുകഴിഞ്ഞാൽ അവസാനിക്കും.. എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ മതി എന്ന ചിന്തയാണ് മനസ്സു മുഴുവൻ.. 21 വയസ്സിലാണ് താൻ വിദേശത്തേക്ക് വരുന്നത്.. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് ഇപ്പോൾ എന്തൊക്കെ ആയി എന്നുള്ള ഒരു ആശ്വാസമുണ്ട്.. അതുകൊണ്ടുതന്നെ ഇനി ബാക്കിയുള്ള ജീവിതം നാട്ടിൽ ജീവിക്കണമെന്നാണ് ആഗ്രഹം.. വിദേശത്തേക്ക് വരുമ്പോൾ എല്ലാവരോടും ഒരു വാശിയായിരുന്നു അതായത് തന്നെ തള്ളിപ്പറഞ്ഞ മാതാപിതാക്കളോടും സുഹൃത്തുക്കളോടും കുടുംബക്കാരോടും എല്ലാം..
പക്ഷേ ഇന്നയാൾക്ക് അയാളുടെ ഉയർച്ചയിൽ വളരെയധികം അഭിമാനം ഉണ്ട്.. വീട്ടിലെ മൂത്ത കുട്ടി ആണെങ്കിലും അതിന്റെ യാതൊരുവിധ പരിഗണനയും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.. എപ്പോഴും വീട്ടിൽ തരംതിരിവു ഉണ്ടായിരിക്കും.. തനിക്ക് ഒരു കഴിവും ഇല്ലായിരുന്നു നാലാളുടെ മുൻപിൽ അച്ഛനും അമ്മയ്ക്കും തന്നെക്കുറിച്ച് പറയാൻ ഒരു കാര്യങ്ങളും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ എന്നെക്കാളും മികച്ചവൻ അവൻ തന്നെ ആയിരുന്നു..
ചെറുപ്പം മുതലേ പഠിപ്പിൽ വളരെയധികം ഉഴപ്പ് ആയിരുന്നു അതുപോലെതന്നെ യാതൊരുവിധ കഴിവുകളും ഉണ്ടായിരുന്നില്ല.. പക്ഷേ അവൻ അങ്ങനെ ആയിരുന്നില്ല പഠിപ്പിലും ഒന്നാമൻ അതുപോലെതന്നെ കലയിലും അതുകൊണ്ടുതന്നെ അച്ഛനും അമ്മയ്ക്കും അവനെ ഓർത്ത് എന്നും അഭിമാനമായിരുന്നു.. എനിക്കും അവൻ വിജയിക്കുന്നത് ഒരു അഭിമാനം തന്നെയായിരുന്നു പക്ഷേ അവനു മുമ്പിൽ എന്നെ താഴ്ത്തി തുടങ്ങിയപ്പോൾ എനിക്ക് അത് ദേഷ്യം ആയി മാറി.. എല്ലാവരും ഒന്നും നേടാത്തവൻ അല്ലെങ്കിൽ ഒന്നിനും കഴിയാത്തവൻ എന്നൊക്കെ പറഞ്ഞ് പരിഹസിക്കുമായിരുന്നു..
നിനക്കെന്താണ് കഴിവ് എന്ന് ചോദിക്കുമ്പോൾ അല്ലെങ്കിൽ നീ എന്താണ് ഇതുവരെ നേടിയത് എന്ന് ചോദിക്കുമ്പോൾ ഒന്നും എടുത്തു പറയാൻ ഇല്ലാത്തവൻ.. പക്ഷേ മറ്റുള്ളവരെ എന്തുപറഞ്ഞാലും എനിക്ക് അധികം വിഷമം ഉണ്ടായിരുന്നില്ല പക്ഷേ സ്വന്തം അമ്മ പോലും ആ ഒരു വേർതിരിവ് കാണിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു വിഷമം ആയിരുന്നു ഉണ്ടായിരുന്നത്.. ആ വീട്ടിൽ ഒരാൾ പോലും എന്നെ സ്നേഹിക്കാൻ ഉണ്ടായിരുന്നില്ല എൻറെ പക്ഷം പിടിക്കാൻ ഉണ്ടായിരുന്നില്ല..
ചില ദിവസങ്ങളിൽ എല്ലാം അത് ഓർത്തുകൊണ്ട് നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട്.. ആ വീട്ടിൽ ഒരുപാട് പേരുണ്ടായിട്ടും തീർത്തും ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു.. സ്വന്തം അമ്മയുടെയും അച്ഛന്റെയും മുന്നിൽ താൻ എന്നും ഒരു പരാജയമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…